Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൊനാക്ഷിയുടെ വിവാഹം ‘നൂറ്റാണ്ടിന്റെ വിവാഹം’ പോലെ ആഘോഷമാക്കിയതിന് നന്ദി പറഞ്ഞ് ശത്രുഘ്നൻ സിൻഹ

text_fields
bookmark_border
സൊനാക്ഷിയുടെ വിവാഹം ‘നൂറ്റാണ്ടിന്റെ വിവാഹം’ പോലെ ആഘോഷമാക്കിയതിന് നന്ദി പറഞ്ഞ് ശത്രുഘ്നൻ സിൻഹ
cancel

മുംബൈ: മകളും നടിയുമായ സൊനാക്ഷി സിൻഹയുടെ വിവാഹം ‘നൂറ്റാണ്ടിന്റെ വിവാഹം’ പോലെ ആഘോഷമാക്കിയതിന് എല്ലാവർക്കും നന്ദി പറഞ്ഞ് നടൻ ശത്രുഘ്നൻ സിൻഹ. സൊനാക്ഷിയും നടൻ സഹീർ ഇഖ്ബാലുമായുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്.

‘ഞങ്ങളുടെ പ്രിയപുത്രി സൊനാക്ഷി സിൻഹയും സഹീർ ഇഖ്ബാലുമായുള്ള വിവാഹത്തിന്റെ സവിശേഷ ദിനം ‘നൂറ്റാണ്ടിന്റെ കല്യാണം’ എന്ന രീതിയിൽ ഞങ്ങൾക്കൊപ്പം ആഘോഷിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. അവരുടെ മനോഹരമായ ജീവിത യാത്രയിലെ പുതിയ അധ്യായം കുറിക്കുന്ന വേളയിൽ നിങ്ങൾ നൽകിയ ഊഷ്‌മളതക്കും സ്നേഹത്തിനും അഭിനന്ദന സന്ദേശങ്ങൾക്കും നന്ദി’ -ശത്രുഘ്നൻ സിൻഹ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

ഏഴ് വർഷത്തെ സൗഹൃദത്തിനൊടുവിലാണ് സൊനാക്ഷി സിൻഹയും ദീർഘകാല സുഹൃത്തായ സഹീർ ഇഖ്ബാലും സ്​പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായത്. സൊനാക്ഷിയുടെ മുംബൈയിലെ വീട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹം ഏതെങ്കിലും മതാചാര പ്രകാരമായിരിക്കില്ലെന്നും ഹൃദയങ്ങള്‍ തമ്മിലാണ് ചേരുന്നതെന്നും അതില്‍ മതത്തിന് കാര്യമില്ലെന്നും സഹീറിന്റെ പിതാവും വ്യവസായിയുമായ ഇഖ്ബാല്‍ റത്‌നാസി നേരത്തെ വ്യക്തമാക്കിയിരുന്നു.

സൊനാക്ഷിയുടെ മാതാപിതാക്കളായ ശത്രുഘ്നൻ സിൻഹയുടെയും പൂനം സിൻഹയുടെയും അടുത്ത മറ്റു ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. ഇതിന്റെ ചിത്രങ്ങൾ സൊനാക്ഷിയും സഹീറും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം സിനിമ രംഗത്തെയും മറ്റും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിരുന്ന് സംഘടിപ്പിച്ചിരു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shatrughan Sinha thank everyone for celebrating wedding of Sonakshi Sinha
Next Story