സൊനാക്ഷി സിൻഹയുടെ വിവാഹത്തിൽ പങ്കെടുക്കില്ലെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി പിതാവ് ശത്രുഘ്നൻ സിൻഹ
text_fieldsമുംബൈ: ജൂൺ 23ാം തീയതി ബോളിവുഡ് നടി സൊനാക്ഷി സിൻഹയും സുഹൃത്തും സഹീർ ഇഖ്ബാലും വിവാഹിതരാവുകയാണ്. ഇതിനിടെ സൊനാക്ഷിയുടെ പിതാവ് ശത്രുഘ്നൻ സിൻഹ വിവാഹത്തിൽ പങ്കെടുക്കില്ലെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇത്തരം വാർത്തകളിൽ ഇപ്പോൾ പ്രതികരണം നടത്തിയിരിക്കുകയാണ് സിൻഹ.
സൂമിന് നൽകിയ അഭിമുഖത്തിലാണ് സിൻഹയുടെ പ്രതികരണം. തന്റെ മകളെയോർത്ത് അഭിമാനം കൊള്ളുന്നുണ്ടെന്നും വിവാഹത്തിൽ പങ്കെടുക്കുമെന്നും ശത്രുഘ്നൻ സിൻഹ പറഞ്ഞു. എന്തിന് വിവാഹത്തിന് പോകാതിരിക്കണം. താൻ വിവാഹത്തിൽ പങ്കെടുക്കുന്നതിനെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർ സ്വന്തം കാര്യം നോക്കണം. സൊനാക്ഷിയും സഹീറും നല്ല ദമ്പതികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ തന്റെ വിവാഹത്തെക്കുറിച്ച് പരക്കുന്ന അഭ്യൂഹങ്ങളോട് രൂക്ഷമായ ഭാഷയിൽ സൊനാക്ഷി സിൻഹ പ്രതികരിച്ചിരുന്നു. ആളുകളെന്തിനാണ് തന്റെ വിവാഹക്കാര്യത്തെക്കുറിച്ച് ഇത്ര വ്യാകുലരാകുന്നതെന്നും അവർക്കെന്താണിതിൽ കാര്യമെന്നും സൊനാക്ഷി ചോദിച്ചിരുന്നു.
‘ഒന്നാമതായി ആളുകൾക്കെന്താണ് ഇതിൽ കാര്യം. രണ്ടാമതായി വിവാഹം എന്നത് എന്റെ മാത്രം തെരഞ്ഞെടുപ്പാണ്. ആളുകൾ എന്തിനാണ് അതേക്കുറിച്ച് വ്യാകുലരാവുന്നത്? എന്റെ മാതാപിതാക്കളേക്കാളും അവരിപ്പോൾ അന്വേഷിക്കുന്നത് എന്റെ കല്യാണത്തെക്കുറിച്ചാണ്. വളരെ തമാശ തോന്നുന്നു. ഇപ്പോൾ എനിക്കിത് ശീലമായിക്കഴിഞ്ഞു. ഈ വാർത്തകളൊന്നും എന്നെ അലട്ടുന്നേയില്ല. ആളുകൾ ജിജ്ഞാസയുള്ളവരാണെന്നതിൽ നമുക്കെന്ത് ചെയ്യാൻ കഴിയും?’ -സൊനാക്ഷി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

