Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാല്‍മുട്ടിന് എന്ത് കറുപ്പാണ്! സെറ്റിലുള്ളവരുടെ മുന്നിൽ വെച്ച് അക്ഷയ് കുമാര്‍ അപമാനിച്ചു; വെളിപ്പെടുത്തി ശാന്തി പ്രിയ

text_fields
bookmark_border
Shanti Priya Went Into Depression After Akshay Kumars Derogatory Skin Comment
cancel

ടൻ അക്ഷയ് കുമാറിന്റെ ആദ്യനായികയായിരുന്നു ശാന്തി പ്രിയ. ഇരുവരും ഒന്നിച്ചെത്തിയ ചിത്രം സുഗന്ധ് വൻ വിജയമായിരുന്നു. അക്ഷയ് കുമാറുമായി അടുത്ത സൗഹൃദമായിരുന്നു ശാന്തിപ്രിയ. പിന്നീട് ഇവരുടെ സൗഹൃദത്തിൽ വിള്ളൽ വീണു. അക്ഷയ് കുമാർ വഞ്ചിച്ചുവെന്ന് നടി ആരോപിച്ചിരുന്നു. ഇപ്പോഴിതാ നടനെതിരെ രൂക്ഷ വിമർശനവുമായി ശാന്തി പ്രിയ രംഗത്ത് എത്തിയിരിക്കുകയാണ്. നിറത്തിന്റെ പേരിൽ തന്നെ പരിഹസിച്ചുവെന്നാണ് നടി പറയുന്നത്.

ഇക്കോ പേ എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കുകയായിരുന്നു. മില്ലിലായിരുന്നു ലൊക്കേഷൻ. ഇറക്കം കുറഞ്ഞ വസ്ത്രമായിരുന്നു ഞാൻ അന്ന് ധരിച്ചത്. എന്റെ കാൽമുട്ട് അൽപം കറത്തിട്ടാണ്. ഇതു കണ്ടിട്ട് അവന്‍ വന്ന് ശാന്തി നിന്റെ കാല്‍മുട്ടില്‍ പരുക്കേറ്റിട്ടുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ അത് നോക്കുമ്പോള്‍ കണ്ടോ അവളുടെ കാല്‍മുട്ട് എത്ര കറുത്തിട്ടാണ് എന്ന് അവന്‍ പറഞ്ഞു. അത് കേട്ടതും എല്ലാവരും ചേര്‍ന്ന് പൊട്ടിച്ചിരിച്ചു. നൂറോളം പേർ സെറ്റിലുണ്ടായിരുന്നു'- ശാന്തി പ്രിയ പറഞ്ഞു.

വിവാഹ ശേഷമാണ് ശാന്തി പ്രിയ സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്. പിന്നീട് തിരികെ വരുകയായിരുന്നു. തിരിച്ചു വരവിനുള്ള ശ്രമം നടത്തുന്നതിനിടെ അക്ഷയ് കുമാറിനെ ശാന്തി പ്രിയ കണ്ടിരുന്നു. എന്നാല്‍ പിന്നീട് അക്ഷയ് കുമാര്‍ തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നുവെന്നാണ് ശാന്തി പ്രിയ പറഞ്ഞു. തന്റെ കോളുകള്‍ എടുക്കുകയോ മെസേജുകള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യാതായെന്നും താരം പറയുന്നു. തന്റെ നായകനായി അക്ഷയ് കുമാറിനെ കാസ്റ്റ് ചെയ്യുമ്പോള്‍ പലരും എതിര്‍ത്തതാണ്. അന്ന് താന്‍ അവന്റെ കൂടെ നിന്നു. എന്നാല്‍ പിന്നീട് തനിക്ക് സഹായം ചെയ്യേണ്ട സാഹചര്യം വന്നപ്പോള്‍ അക്ഷയ് കുമാര്‍ തന്നെ വഞ്ചിച്ചുവെന്നാണ് ശാന്തി പ്രിയ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shanti Priya Went Into Depression After Akshay Kumar's Derogatory Skin Comment
Next Story