നെടുമുടി വേണുവും വിവേകും കമൽഹാസന്റെ 'ഇന്ത്യന്‍ 2'വില്‍ ഉണ്ടാകും
text_fieldsപ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമൽഹാസൻ ചിത്രമാണ് 'ഇന്ത്യൻ 2'. സിനിമയുടെ പ്രധാന ഷെഡ്യൂൾ ദക്ഷിണാഫ്രിക്കയിൽ അവസാനിച്ചു. ജൂണോടുകൂടി 'ഇന്ത്യൻ 2' പൂർത്തിയാവുമെന്നാണ് വിവരം.
കമൽഹാസൻ - ഷങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ഇന്ത്യൻ 2'ൽ അന്തരിച്ച താരങ്ങളായ നെടുമുടി വേണുവും വിവേകും ഭാഗമായിരുന്നു. കോവിഡും മറ്റു പല കാരണങ്ങൾകൊണ്ടു സിനിമയുടെ ചിത്രീകരണം നീണ്ടു പോയിരുന്നു. ഈ സമയത്തായിരുന്നു താരങ്ങളുടെ വിയോഗം. എന്നാൽ ഇരുവരുടേയും ഭാഗങ്ങൾ 'ഇന്ത്യൻ 2' ൽ ഉണ്ടാകുമെന്ന് പുറത്തു വരുന്ന വിവരം. വി.എഫ്.എക്സ് ഉപയോഗിച്ച് ബാക്കി ഭാഗം ചിത്രീകരിക്കാനാണ് സംവിധായകൻ ഷങ്കറിന്റെ നീക്കം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കമല്‍ ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ‘ഇന്ത്യന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഇന്ത്യന്‍ 2’. കമൽഹാസനോടൊപ്പം കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, സമുദ്രക്കനി, രാകുല്‍ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിന്‍ഹ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

