Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷെയ്ൻ നിഗം പൊലീസ് വേഷത്തിൽ; 'ദൃഢം' കാരക്ടർ വിഡിയോ പുറത്ത്

text_fields
bookmark_border
ഷെയ്ൻ നിഗം പൊലീസ് വേഷത്തിൽ; ദൃഢം കാരക്ടർ വിഡിയോ പുറത്ത്
cancel
camera_alt

 ഷെയ്ൻ നിഗം

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ഷെയ്ൻ നിഗം. ഷെയ്ൻ നായകനാകുന്ന പുതിയ ചിത്രത്തിലെ കാരക്ടർ വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർകർ. ഷെയ്ൻ നിഗം എസ്.ഐ വിജയ് രാധാകൃഷ്ണനായി പൊലീസ് യൂണിഫോമിൽ എത്തുന്ന 'ദൃഢം' സിനിമയിലെ കാരക്ടർ വീഡിയോയാണ് ഇപ്പോൾ പുറത്ത് വിട്ടത്.

ചിത്രത്തിൽ കൃഷ്ണൻ കുറുപ്പ് എന്ന പൊലീസ് കഥാപാത്രമായെത്തുന്ന ഷോബി തിലകന്‍റെ കാരക്ടർ വിഡിയോയും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അദ്ദേഹത്തിന്‍റെ ജന്മദിനം പ്രമാണിച്ചായിരുന്നു കാരക്ടർ വിഡിയോ പുറത്തിറക്കിയിരുന്നത്.

മെയ് 8-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. സിനിമയുടേതായി പുറത്തിറങ്ങിയിരുന്ന ട്രെയിലർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അതിലെ ഷെയ്ന്‍റെ കാരക്ടർ ആരാധകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു.

കുഴിനിലം എന്നൊരു നാട്ടിൻപുറത്തെ പോലീസ് സ്റ്റേഷനിൽ എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന പുതിയ എസ്.ഐ ചാർജ്ജെടുക്കുന്നതും താൻ ഏറെ ആഗ്രഹിച്ച ജോലിയിൽ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന അയാള്‍ സ്റ്റേഷനിൽ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടര്‍ സംഭവങ്ങളുമാണ് നവാഗതനായ മാർട്ടിൻ ജോസഫ് ഒരുക്കുന്ന സിനിമയുടെ ഇതിവൃത്തം. സിനിമയുടേതായി പുറത്തിറങ്ങിയിരുന്ന ട്രെയിലർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

'കൊറോണ പേപ്പേഴ്സി'നും 'വേല'യ്ക്കും ശേഷം വീണ്ടും വേറിട്ട ഒരു പോലീസ് കഥാപാത്രമായി ഷെയ്ൻ എത്തുന്നതാണ് ചിത്രത്തിൽ എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് ഷെയ്ൻ എത്തുന്നത്. പവർഫുൾ ആയ ഒരു ഹീറോ കോപ്പിനെയല്ല ഈ ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്നത്. മറിച്ച്, സാഹചര്യങ്ങളെ ഒറ്റയ്ക്ക് നേരിടാനും കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുന്ന ഒരു സാധാരണ പോലീസുകാരനെയാണ്. ജോലിയിലെ പുതുമുഖമായ നായകൻ ചില തെറ്റുകൾ വരുത്തുന്നതും അതിലൂടെ കാര്യങ്ങൾ പഠിച്ചെടുക്കുകയും ചെയ്യുന്നതും ഉത്തരവാദിത്തങ്ങളും മാനസിക സമ്മർദ്ദങ്ങളും ഒരാളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതും ചർച്ച ചെയ്യുന്നതാണ് ചിത്രം എന്നാണ് ലഭിക്കുന്ന സൂചനകള്‍.

തികച്ചും റിയലിസ്റ്റിക്കായ രീതിയിൽ ഒരു വ്യക്തിയുടെ യാത്രയെ ആണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലളിതവും സത്യസന്ധവുമായ ഒരു ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് തങ്ങളുമായി ബന്ധപ്പെടുത്താൻ കഴിയുന്ന ഒട്ടേറെ നിമിഷങ്ങൾ ഈ സിനിമയിലുണ്ടാകും എന്ന് സിനിമയുടെ ട്രെയിലർ സൂചന നൽകിയിട്ടുണ്ട്. ചില സമയങ്ങളിൽ കൃത്യമായ ഉത്തരങ്ങളില്ലാതെ, ചോദ്യങ്ങൾക്ക് മുന്നിൽ പതറിപോകുന്ന, എന്നാൽ എല്ലാ പ്രതിസന്ധിയിലും പൊരുതി മുന്നേറുന്ന ഒരു വ്യക്തിയുടെ ജീവിതയാത്രയായാണ് 'ദൃഢം' പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നത്.

ചിത്രത്തിൻ്റേതായി എത്തിയ ജീത്തു ജോസഫിൻ്റെ 'ദൃശ്യം' സ്റ്റൈൽ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. സിനിമയുടെ പോസ്റ്ററും ട്രെയിലറും ഏവരുടേയും ശ്രദ്ധ കവർന്നിരുന്നു. ചിത്രത്തിൽ ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി കെ ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ഒരുമിക്കുന്നുണ്ട്.

ഇ ഫോർ എക്സ്പെരിമെന്‍റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിന്‍റോ ദേവസ്യ എന്നിവർ ചേർന്നാണ്. നവാഗതനായ മാർട്ടിൻ ജോസഫാണ് സംവിധാനം നി‍ർവ്വഹിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കറ്റീന ജീത്തു, ഛായാഗ്രഹണം: പി എം ഉണ്ണികൃഷ്ണൻ, എഡിറ്റർ: വിനായക്, സംഗീത സംവിധാനം: ശ്രീരാഗ് സജി, സൗണ്ട് ഡിസൈനർ: രാഹുൽ ജോസഫ്, സെത് എം ജേക്കബ്, സൗണ്ട് മിക്സ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, അസിസ്റ്റന്‍റ് ഡയറക്ടർ: അധിര രഘുനാഥൻ, അസ്സോസിയേറ്റ് ഡയറക്ടർ: ക്യാത്തി ജീത്തു, അനൂപ് കെ.എസ്, ചീഫ് അസ്സോസിയേറ്റ് സിനിമാറ്റോഗ്രാഫർ: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ ഡയറക്ടർ: മഹേഷ് മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, വിഎഫ്എക്സ് ഡയറക്ടർ: ടോണി മാഗ്മിത്ത്, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യൂം ഡിസൈനർ: ലേഖ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അമരേഷ് കുമാർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്‍റ്, മാർക്കറ്റിംഗ്: ടിംഗ്, പിആർഒ: ആതിര ദിൽജിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shane Nigam in police role; 'Strong' character video out
Next Story