Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ്‌യും അജിത്തും തമ്മിലുള്ള ബന്ധം മനോഹരമാണ്; ആരാധകരുടെ തർക്കത്തിനിടയിൽ ശാലിനി

text_fields
bookmark_border
വിജയ്‌യും അജിത്തും തമ്മിലുള്ള ബന്ധം മനോഹരമാണ്; ആരാധകരുടെ തർക്കത്തിനിടയിൽ ശാലിനി
cancel

തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് അജിത് കുമാറും വിജയ്‌യും. പലപ്പോഴും ആരാധകർ താരങ്ങളുടെ പേരിൽ സമൂഹമാധ്യമത്തിലും നേരിട്ടും തർക്കിക്കാറുമുണ്ട്. നടന്മാർ തമ്മിൽ നല്ല ബന്ധത്തിലാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും, ആർക്കാണ് ഏറ്റവും കൂടുതൽ ബോക്സ് ഓഫിസ് ഹിറ്റുകൾ ഉള്ളതെന്നതും ആരാണ് മികച്ചത് എന്നുമൊക്കെയുള്ള നിരവധി ഘടകങ്ങളെച്ചൊല്ലി ആരാധകർ തർക്കത്തിലാണ്.

അജിത്തും വിജയ്‌യും തമ്മിൽ നല്ല ബന്ധം ഉണ്ടെന്നും പരസ്പര വിജയത്തിൽ അവർ വളരെ സന്തോഷിക്കുന്നുണ്ടെന്നും അജിത്തിന്‍റെ ജീവിതപങ്കാളിയും നടിയുമായ ശാലിനി പറഞ്ഞു. ഇരുവരും തമ്മിലുള്ള ബന്ധത്തെ മനോഹരമെന്നാണ് ശാലിനി വിശേഷിപ്പിച്ചത്. വളരെക്കാലമായി അഭിനയത്തിൽ നിന്ന് മാറി നിൽക്കുന്ന ശാലിനി, അടുത്തിടെ നടന്ന ജെ.എഫ്.ഡബ്ല്യു സിനിമ പുരസ്കാര ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു.

അതേസമയം, എച്ച്. വിനോദ് സംവിധാനം ചെയ്ത വിജയ്‌യുടെ അവസാന ചിത്രമായ ജനനായകൻ സെൻസർഷിപ്പ് ക്ലിയറൻസിലെ കാലതാമസം കാരണം ഇപ്പോഴും റിലീസ് കാത്തിരിക്കുകയാണ്. കെ.വി.എൻ പ്രൊഡക്ഷൻസും സെൻസർ ബോർഡും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിക്കുകയാണ്. സെൻസർ ബോർഡിനെതിരായ പരാതി ബാനർ പിൻവലിച്ചതോടെ സെൻസർഷിപ്പ് പ്രക്രിയ പുനഃപരിശോധനാ കമ്മിറ്റി ഏറ്റെടുക്കാൻ തീരുമാനിച്ചു. സിനിമയുടെ റിലീസ് തീയതി സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

അജിത്ത് തന്റെ മോട്ടോർസ്പോർട്സ് ലോകത്ത് തിരക്കിലാണ്. അദ്ദേഹത്തിന്റെ റേസിങ് പരിപാടികൾക്കായി സെലിബ്രിറ്റികൾ ഇപ്പോഴും എത്തുന്നുണ്ട്. സംവിധായകൻ എ.എൽ. വിജയ് അജിത്തിന്‍റെ റേസിങ് ജീവിതത്തെ അടിസ്ഥാനമാക്കി ഒരു ഡോക്യുമെന്ററി നിർമിക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shalini says Ajith Kumar and Vijay share a beautiful bond
Next Story