Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightവിക്കറ്റ് കീപ്പറായി...

വിക്കറ്റ് കീപ്പറായി ഷാറൂഖ് ഖാൻ, ബാറ്റ് ചെയ്യുന്നത് അക്ഷയ്കുമാർ; 26 വർഷം മുമ്പത്തെ ചിത്രം കുത്തിപ്പൊക്കി സമൂഹ മാധ്യമങ്ങൾ

text_fields
bookmark_border
വിക്കറ്റ് കീപ്പറായി ഷാറൂഖ് ഖാൻ, ബാറ്റ് ചെയ്യുന്നത് അക്ഷയ്കുമാർ; 26 വർഷം മുമ്പത്തെ ചിത്രം കുത്തിപ്പൊക്കി സമൂഹ മാധ്യമങ്ങൾ
cancel

മൂന്ന് പതിറ്റാണ്ടായി ബോളിവുഡിലെ സൂപ്പർ താരങ്ങളാണ് ഷാറൂഖ് ഖാനും അക്ഷയ് കുമാറും. എന്നാൽ, ഇരുവരും ഒരുമിച്ച ഒരൊറ്റ ചിത്രമേ പുറത്തിറങ്ങിയിട്ടുള്ളൂ. 1997ൽ റിലീസ് ചെയ്ത ‘ദിൽ തോ പാഗൽ ഹെ’. യാഷ് ചോപ്ര സംവിധാനം ചെയ്ത ചിത്രത്തി​ൽ മാധുരി ദീക്ഷിതും കരിഷ്മ കപൂറുമായിരുന്നു നായികമാർ.

ഷാറൂഖ് ഖാനും അക്ഷയ് കുമാറും ഒരുമിച്ച് ക്രിക്കറ്റ് കളിക്കുന്ന ചിത്രം കുത്തിപ്പൊക്കിയിരിക്കുകയാണ് നെറ്റിസൺസ്. 26 വർഷം മുമ്പ് ‘ദിൽ തോ പാഗൽ ഹെ’യുടെ ഷൂട്ടിങ്ങിന്റെ ഒഴിവു സമയത്തായിരുന്നു ഇരുവരുടെയും കളി. അക്ഷയ്കുമാർ ബാറ്റ് ചെയ്യുമ്പോൾ ഷാറൂഖ് ഖാൻ വിക്കറ്റ് ​കീപ്പറുടെ റോളിൽ നിൽക്കുന്നതാണ് ചിത്രം. അക്ഷയ് കുമാർ വെള്ള ഷർട്ടും കറുത്ത ഷൂവുമൊക്കെ ധരിച്ചാണ് ക്രീസിൽ നിൽക്കുന്നത്. താരത്തിന്റെ നീളൻ മുടിയും ചിത്രത്തിൽ കാണാം. എന്നാൽ, ജീൻസും കറുത്ത ഷർട്ടും ധരിച്ചാണ് ഷാറൂഖ് ഖാന്റെ നിൽപ്. സ്റ്റമ്പിന് പകരം വെച്ചിരിക്കുന്നത് നീല കസേരയാണ്. കളി കാണാൻ മൂന്നുപേർ സൈഡിൽ നിൽക്കുന്നുമുണ്ട്. ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നാല് വർഷത്തെ ഇടവേളക്ക് ശേഷം ‘പത്താൻ’ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ഷാറൂഖ് ഖാൻ. ജനുവരി 25ന് ചിത്രം ലോകമെങ്ങും പ്രദർശനത്തിനെത്തും. ഇതിനകം നിരവധി വിവാദങ്ങളിൽ അകപ്പെട്ട ചിത്രത്തിൽ ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജൂണിൽ ‘ജവാൻ’, ഡിസംബറിൽ ‘ദുൻകി’ എന്നിവയും പ്രദർശനത്തിനെത്തും.

2022ൽ അഞ്ച് ചിത്രങ്ങളാണ് അക്ഷയ് കുമാറിന്റേതായി പുറത്തുവന്നത്. എന്നാൽ, ഒന്നും പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഈ വർഷവും അഞ്ച് ചിത്രങ്ങൾ റിലീസിനുണ്ട്.

Show Full Article
TAGS:shahrukh khanAkshay kumarsocial media
News Summary - Shahrukh Khan as the wicketkeeper, Akshay Kumar batting; photo viral in social media
Next Story