വീട്ടിൽ ഇത് എങ്ങനെ സംഭവിച്ചു, ഞങ്ങൾക്ക് ആശങ്കയുണ്ട്; നടൻ ഷാഹിദ് കപൂർ
text_fieldsസെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം തങ്ങളെയെല്ലാവരെയും ഞെട്ടിച്ചുവെന്ന് നടൻ ഷാഹിദ് കപൂർ. ഏറ്റവും പുതിയ ചിത്രമായ ദേവയുടെ ട്രെയിലർ ലോഞ്ചിനോട് അനുബന്ധിച്ച് നടത്തിയ പ്രസ്മീറ്റിലാണ് ഇക്കാര്യം പറഞ്ഞത്. ഉടൻ തന്നെ ആരോഗ്യം മെച്ചപ്പെട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷാഹിദ് കൂട്ടിച്ചേർത്തു.
'സെയ്ഫ് അലിഖാന് നേരെയുണ്ടായത് വളരെ ദുഃഖകരമായ സംഭവമാണ്. ഞങ്ങൾ എല്ലാവരും വളരെ ആശങ്കാകുലരാണ്. വീട്ടിൽ നടന്ന ഈ സംഭവം ഞങ്ങളെ വളരെയധികം ഞെട്ടിച്ചിട്ടുണ്ട്. സെയ്ഫിന്റെ ആരോഗ്യം ഉടൻ മെച്ചപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മുംബൈ പോലുള്ള ഒരു നഗരത്തിൽ ഇതുപോലെ എന്തെങ്കിലും ഉൾക്കൊള്ളാൻ പ്രയാസമാണ്. എനിക്ക് ഉറപ്പുണ്ട് പൊലീസ് ഉടൻ തന്നെ ഇതിന് പിന്നിലുള്ളവരെ പിടികൂടുമെന്ന്. മുംബൈ വളരെ സുരക്ഷിതമായ നഗരമാണ്. ഇത് ഞെട്ടിക്കുന്ന സംഭവമാണ്. അദ്ദേഹം ഉടൻ സുഖം പ്രാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുന്നു'- ഷാഹിദ് കപൂർ പറഞ്ഞു.
ജനുവരി 16 ന് പുലർച്ചെയാണ് ബാന്ദ്രയിലെ വസതിയിൽവെച്ചാണ് നടന് കുത്തേറ്റത്. കൈയിലും കഴുത്തിലുമായി ആറ് മുറിവുകളുണ്ടായിരുന്നു. നട്ടെല്ലിൽനിന്ന് രണ്ടര ഇഞ്ച് നീളമുള്ള കത്തി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെയ്ഫ് അലിഖാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രമാണ് ദേവ. സിനിമയുടെ ട്രെയിലർ പുറത്തുവന്നിട്ടുണ്ട്. ബോബി സഞ്ജയ്‌ക്കൊപ്പം ഹുസൈൻ ദലാൽ, അബ്ബാസ് ദലാൽ, അർഷദ് സയിദ്, സുമിത് അരോറ എന്നിവര്‍ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിർമിക്കുന്ന ദേവാ ജനുവരി 31ന് തിയറ്ററുകളിലെത്തും. പൂജ ഹെഗ്ഡേ നായികയായെത്തുന്ന ചിത്രത്തിൽ പാവൽ ഗുലാത്തി, പർവേഷ് റാണ എന്നിവരും പ്രധാന താരങ്ങളാകുന്നു. 85 കോടി രൂപ മുതൽമുടക്കാണ് ചിത്രം നിർമ്മിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

