Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബത്തെ നഷ്ടപ്പെടുത്തിയിട്ടുള്ള കരിയറിൽ എന്താണ് അഭിമാനിക്കാനുള്ളത്; ഷാറൂഖിന്റെ വാക്കുകൾ ചർച്ചയാവുന്നു

text_fields
bookmark_border
Shah Rukhs statement on actors leaving their wives amid Aishwarya-Abhishek divorce rumours
cancel

അഭിഷേക് ബച്ചന്റേയും ഐശ്വര്യ റായ് ബച്ചന്റേയും വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ദമ്പതികൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ വിവാഹമോചനം വലിയ ചർച്ചയാകുമ്പോൾ കരിയറിന് വേണ്ടി കുടുംബം ഉപേക്ഷിക്കുന്ന നടന്മാരെ വിമർശിക്കുന്ന ഷാറൂഖ് ഖാന്റെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയാണ്. ഷാറൂഖിന്റെ പിറന്നാൾ ദിനത്തിലാണ് അഭിമുഖം വീണ്ടും ചർച്ചയാവുന്നത്. കരിയറിന് വേണ്ടി കുടുംബത്തെ ഉപേക്ഷിക്കുന്ന പ്രവണത തനിക്ക് ഒരു തരത്തിലും മനസിലാകുന്നില്ലെന്നാണ് എസ്.ആർ. കെ പറയുന്നത്. ഇതുവളരെ മോശമാണെന്നും വ്യക്തി ജീവിതവും കരിയറും ഒന്നിച്ചുകൊണ്ടുപോകുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും കിങ് ഖാൻ പറയുന്നു.

'കരിയറിന് വേണ്ടി ഭാര്യയേയും കാമുകിയേയും ഉപേക്ഷിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. എന്തുകൊണ്ടാണ് ഇവ ഒന്നിച്ചു കൊണ്ടുപോകാൻ കഴിയാത്തത്. എന്തിനാണ് ഭാര്യയേയും കാമുകിയേയും അവഗണിക്കുന്നത്. കുടുംബത്തെ നഷ്ടപ്പെടുത്തിയിട്ടുള്ള കരിയറിൽ എന്താണ് അഭിമാനിക്കാനുള്ളത്.നിങ്ങളെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കാൻ നിങ്ങൾക്ക് ഒരു അവകാശവുമില്ല'- ഷാറൂഖ് ഖാൻ പറഞ്ഞു.

ഇന്നലെ(നവംബർ 1) ഐശ്വര്യ റായിയുടെ 51ാം പിറന്നാൾ ആയിരുന്നു. അഭിഷേകോ ബച്ചൻ കുടുംബാംഗങ്ങളോ സോഷ്യൽ മീഡിയയിലൂടെ ഐശ്വര്യക്ക് പിറന്നാൾ ആശംസ നേർന്നിരുന്നില്ല. ബച്ചൻ കുടുംബത്തിൽ നിന്ന് മാറി അമ്മക്കൊപ്പമാണ് ഐശ്വര്യയും മകളും താമസിക്കുന്നതെന്നാണ് ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Rukh's statement on actors leaving their wives amid Aishwarya-Abhishek divorce rumours
Next Story