ആഗോളതലത്തിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട പത്ത് ചിത്രങ്ങളിൽ രണ്ടെണ്ണം ഷാറൂഖ് ഖാന്റേത്! നടന്റെ മടങ്ങി വരവ് ഗംഭീരം
text_fieldsഈ വർഷം (2023) ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഗൂഗിളിൽ സെർച്ച് ചെയ്ത ആദ്യ പത്ത് ചിത്രങ്ങളിൽ രണ്ടെണ്ണം ഷാറൂഖ് ഖാന്റേത്. പത്താനും ജവാനുമാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. 2023 ൽ ആദ്യം തിയറ്ററുകളിലെത്തിയ പത്താൻ പത്താം സ്ഥാനത്തും അറ്റ്ലി ചിത്രം ജവാൻ മൂന്നാം സ്ഥാനത്തുമാണ്. 2023 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടി ചിത്രങ്ങൾ കൂടിയാണിവ. കൂടാതെ ഈ പട്ടികയിൽ ഗദർ 2വും ഇടംനേടിയിട്ടുണ്ട്. ലിസ്റ്റിൽ എട്ടാമതാണ് സണ്ണി ഡിയോൾ ചിത്രമായ ഗദർ 2.
ഹോളിവുഡ് ചിത്രങ്ങളായ ബാർബിയും ഓപ്പൺഹൈമറുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. സൗണ്ട് ഓഫ് ഫ്രീഡം, ജോൺ വിക്ക് 4, അവതാർ- ദ വേ ഓഫ് വാട്ടർ, എവരത്തിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്, ഗ്രീഡ് എന്നിവയാണ് ആഗോളതലത്തിൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ചിത്രങ്ങൾ.
ജവാന്‍,ഗദര്‍ 2,ഓപ്പണ്‍ഹൈമര്‍,ആദിപുരുഷ്,പത്താന്‍, ദ കേരള സ്റ്റോറി, ജയിലര്‍, ലിയോ,ടൈഗര്‍ 3, വാരിസ് എന്നിവയാണ് ഈ വർഷം ഇന്ത്യയില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ചിത്രങ്ങൾ.
ഏറെ ഹൈപ്പോടെ തിയറ്ററുകളിലെത്തിയ ഷാറൂഖ് ഖാൻ ചിത്രങ്ങളാണ് പത്താനും ജവാനും. ജനുവരി 25നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഏകദേശം 225 കോടിയോളം ചിത്രം നേടിയിരുന്നു. സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്ത ജവാൻ 300 കോടിയാണ് ആഗോള തലത്തിൽ നിന്ന് നേടിയത്. 691 കോടിയാണ് ഗദർ 2 ബോക്സോഫീസിൽ നിന്ന് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

