
മന്നത്തിലേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്ന് പ്രിയപ്പെട്ടവരോട് ഷാരൂഖ്; കാരണം ഇതാണ്
text_fieldsലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മകൻ ആര്യന്‍ ഖാന്‍ വീട്ടിൽ തിരിച്ചെത്തിയ പശ്ചാത്തലത്തിൽ പുതിയൊരു അപേക്ഷയുമായി പിതാവ് ഷാരൂഖ് രംഗത്തെത്തി. ജയില്‍ മോചിതനായ ആര്യൻ ബാന്ദ്രയിലെ ഷാരൂഖ് ഖാന്റെ ആഢംബര വസതിയായ മന്നത്തിലാണ് എത്തിയത്. ആര്‍തര്‍ റോഡ് ജയിലില്‍നിന്ന പുറത്തിറങ്ങിയ മകനെ കൊണ്ടുപോവാന്‍ ഷാറൂഖ് നേരിട്ടെത്തിയിരുന്നു. താരപുത്രന്‍ കുറച്ച് ദിവസം മന്നത്തില്‍ കഴിയുമെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്നുമാണ് വിവരം.
ആര്യൻ വീട്ടിലെത്തിയതോടെ ഷാരൂഖിേൻറയും ഭാര്യ ഗൗരിയുടേയും സുഹൃത്തുക്കളും സഹതാരങ്ങളുമായി വലിയൊരു സംഘമാണ് മന്നത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇത് അനിയന്ത്രിതമായതോടെയാണ് താരം അപേക്ഷയുമായി രംഗത്തെത്തിയത്. തൽക്കാലം വീട്ടിലേക്ക് ആരും വരരുതെന്നാണ് ഷാരൂഖ് ആവശ്യപ്പെട്ടത്. രണ്ട് കാരണങ്ങളാണ് ഇതിന് ഷാരൂഖുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
ഒന്നാമത്തേത് സുരക്ഷയാണ്. മറ്റൊന്ന് ആര്യെൻറ അഭിഭാഷക സംഘം നിലവിൽ അധികം സന്ദർശകരെ അനുവദിക്കേണ്ടെന്ന് ഷാരൂഖിന് നിർദേശം നൽകിയിട്ടുണ്ട്. വളരെ സെൻസിറ്റീവായ കേസ് ആയതിനാൽ വലിയരീതിയിലുള്ള െഎക്യദാർഡ്യ പ്രകടനങ്ങൾ കോടതിയിൽ തിരിച്ചടി ആകുമോ എന്ന് അഭിഭാഷകർക്ക് ആശങ്കയുണ്ട്. ഷാരൂഖിെൻറ മാനേജർ പൂജ ദദ്ലാനിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്
ഉറ്റ സുഹൃത്തുക്കളോടും ബന്ധുക്കളോടുംപോലും അടുത്ത കുറച്ചുദിവസങ്ങളിൽ സന്ദർശനം ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ നടൻ സൽമാൻ ഖാൻ ഷാരൂഖിനെ സന്ദർശിച്ചിരുന്നു. പിന്നീട്, ഗൗരി ഖാന്റെ സുഹൃത്തുക്കളായ മഹീപ് കപൂർ, സീമ ഖാൻ, നീലം കോത്താരി എന്നിവരും എത്തി. ഷാരൂഖിെൻറ അടുത്ത സുഹൃത്തായ കരൺ ജോഹർ വിദേശത്ത് നിന്ന് തിരിച്ചെത്തിയതായി റിപ്പോർട്ടുണ്ട്. അതിനിടെ, സോഷ്യൽ മീഡിയയിൽ ആര്യന് ബോളിവുഡ് ഏകകണ്ഠമായ പിന്തുണ അറിയിച്ചു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയിലില്‍ നിന്നിറങ്ങിയ താരപുത്രനെ സ്വീകരിക്കാന്‍ ആരാധകര്‍ ജയിലിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. മന്നത്തിന് മുന്നിലും വലിയ ജനാവലിയാണ് ആര്യനെ വരവേല്‍ക്കാന്‍ എത്തിയത്. മാധ്യമങ്ങളും ഫോട്ടോഗ്രാഫേഴ്സും മന്നത്തിന് മുന്നില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.