ഷാറൂഖ് ഖാന്റെ 'ജവാൻ' പോസ്റ്ററിൽ ആരാധകർക്ക് പരിഭവം! ചിത്രത്തിന് ഇനിയും കാത്തിരിക്കണം; റിലീസ് തീയതി പുറത്ത്
text_fieldsഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് 'ജവാൻ'. തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലി ഒരുക്കുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് എന്നീ ഭാഷയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സെപ്റ്റംബർ 7നാണ് ജവാൻ തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരിക്കുന്നത്.
സാധാരണ ബോളിവുഡ് ചിത്രങ്ങളുടെ പോസ്റ്ററുകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ജവാന്റേത് ഒരുക്കിയിരിക്കുന്നത്. ഷാറൂഖ് ഖാന്റെ മുഖം വ്യക്തമാക്കിയിട്ടില്ല. ഇത് ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇതിൽ പരിഭവം പങ്കുവെക്കുന്നുമുണ്ട്.
ഗൗരി ഖാനാണ് 'ജവാൻ' നിർമിക്കുന്നത്. നയൻതാരക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രിയാമണി, സന്യ മല്‍ഹോത്ര, യോഗി ബാബു, സുനില്‍ ഗ്രോവര്‍, റിധി ദോഗ്ര എന്നിവരാണ് ജവാനിലെ മറ്റു താരങ്ങൾ. ദീപിക പദുക്കോണും സഞ്ജയ് ദത്തും കാമിയോ വേഷത്തില്‍ എത്തുന്നുണ്ട്.
പത്താന്റെ വൻ വിജയത്തിന് ശേഷം പുറത്തു വരുന്ന ഷാറൂഖ് ഖാൻ ചിത്രമാണിത്. ഏറെ പ്രതീക്ഷ നൽകികൊണ്ടാണ് ജവാൻ തിയറ്ററുകളിൽ എത്തുന്നത്. നേരത്തെ ചിത്രം ജൂണ്‍ 2ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ടുപോയതോടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കുടുതല്‍ സമയം ആവശ്യമായി വരികയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

