Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാറൂഖ് ഖാൻ ചിത്രമായ ജവാനിലെ ഫൈറ്റ് സീൻ പുറത്ത്; പത്താനെ വെല്ലുമെന്ന് ആരാധകർ

text_fields
bookmark_border
Shah Rukh Khans Jawan Movie  action scene  Leaked On Social Media
cancel

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് ജവാൻ. 2023 ജൂൺ 2നാണ് തിയറ്ററുകളിൽ എത്തുന്നത്. നയൻതാരയാണ് നായിക. നയൻതാരയുടേയും ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്.

ജവാന്റെ അവസാനഘട്ട ജോലികൾ അണിയറയിൽ പുരോഗമിക്കുമ്പോൾ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ പുറത്തായിരിക്കുകയാണ്. സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള എസ്. ആർ.കെയുടെ ഫൈറ്റ് സീനാണ് ലീക്കായിരിക്കുന്നത് . ബൽറ്റ് കൊണ്ടുള്ള ഷാറൂഖ് ഖാന്റെ ഫൈറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. പത്താനെ വെല്ലുന്ന ഫൈറ്റ് രംഗങ്ങളായിരിക്കും ജവാനിലേതെന്നാണ് ആരാധകർ പറയുന്നത്.

ഫൈറ്റ് രംഗം വൈറലായതിനെ തുടർന്ന് ഷാറൂഖ് ഖാന്റെ നിർമാണ കമ്പനിയായ റെഡ് ചില്ലീസ് രംഗത്ത് എത്തിയിട്ടുണ്ട്. കൂടാതെ വിഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

പത്താന് ശേഷം പുറത്തെത്തുന്ന ഷാറൂഖ് ഖാന്റെ ആക്ഷൻ -ത്രില്ലർ ചിത്രമാണ് ജവാൻ. തെന്നിന്ത്യൻ താരം വിജയ് സേതുപതിയാണ് വില്ലൻ കഥപാത്രത്തെ അവതരിപ്പിക്കുന്നത്. ദങ്കിയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു എസ്.ആർ.കെ ചിത്രം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Rukh Khan's Jawan Movie action scene Leaked On Social Media
Next Story