സിനിമക്ക് വാങ്ങുന്നത്150 മുതൽ 250 കോടിവരെ; ഷാറൂഖ് ഖാന്റെ ആദ്യത്തെ പ്രതിഫലം എത്രയാണെന്നോ?
text_fieldsബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് ഷാറൂഖ് ഖാൻ. സമ്പത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതും കിങ് ഖാൻ തന്നെയാണ്. 90 കളിൽ ബോളിവുഡിൽ എത്തിയ ഷാറൂഖിന്റെ ഏറ്റവും ആദ്യത്തെ പ്രതിഫലം എത്രരൂപയാണെന്ന് അറിയാമോ?
ടെലവിഷനിലൂടെയാണ് ഷാറൂഖ് ബോളിവുഡിലെത്തിയത്. 50 രൂപയായിരുന്നു ആദ്യമായി ലഭിച്ച പ്രതിഫലമത്രേ. ഒരു ഗായകന്റെ സംഗീത പരിപാടിക്കാണ് ഈ തുക ലഭിച്ചതെന്ന് ഷാറൂഖ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ഈ പണം സുഹൃത്തക്കൾക്കൊപ്പമുളള താജ്മഹൽ സന്ദർശത്തന് വേണ്ടി മാറ്റിവെച്ചെന്നും നടൻ അന്ന് നർമത്തിൽ ചാലിച്ച് പറഞ്ഞു.
നിലവിൽ 7300 കോടിയുടെ ആസ്തിയാണ് ഷാറൂഖിനുള്ളത് . 150 മുതൽ 250 കോടിവരെയാണ് ഒരു ചിത്രത്തിനായി വാങ്ങുന്നത്. റെഡ് ചില്ലീസ് എന്ന നിർമാണ കമ്പനിയും നടത്തുന്നുണ്ട്.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നടന്റെ പങ്കാളിത്വമുള്ള ഐ.പി.എൽ ടീം ആണ്.
കിങ് ആണ് അണിയറയിൽ ഒരുങ്ങുന്ന നടന്റെ ഏറ്റവും പുതിയ ചിത്രം. മകൾ സുഹാന ഖാനും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. മറ്റു പ്രൊജക്ടുകളൊന്നും നടന്റെതായി പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

