Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
shahrukh khan
cancel
camera_alt

ഫയൽ ചിത്രം

Homechevron_rightEntertainmentchevron_rightCelebritieschevron_rightഷാരൂഖ്​ ഖാന്‍റെ...

ഷാരൂഖ്​ ഖാന്‍റെ നാട്ടിൽ നിന്നല്ലേ, പണം പി​ന്നീട്​ മതി; ഈജിപ്​തിലെ എസ്​.ആർ.കെ ആരാധകനെക്കുറിച്ച്​ ഇന്ത്യൻ പ്രഫസർ

text_fields
bookmark_border

ലോകത്ത്​ ഏറ്റവും അധികം ആരാധകരുള്ള ബോളിവുഡ്​ താരങ്ങളിലൊരാളാണ്​ ഷാരൂഖ്​ ഖാൻ. കിങ്​ ഖാന്‍റെ ഒരു ഈജിപ്ത്യൻ ആരാധകനെക്കുറിച്ച്​ ​വിവരിക്കുകയാണ്​ ഇന്ത്യൻ പ്രഫസറായ അശ്വനി ദേശ്​പാണ്ഡെ. അശോക സർവകലാശാലയിലെ ഇക്കണോമിസ്റ്റ്​ പ്രഫസറാണ്​ അവർ. എസ്​.ആർ.കെ​യോടുള്ള സ്​നേഹത്തിന്‍റെ ഒരു പങ്ക്​ നാട്ടുകാരിയായ തനിക്ക്​ ലഭിച്ചതിനെക്കുറിച്ചാണ്​ അശ്വിനി ട്വിറ്ററിൽ കുറിച്ചത്​.

എസ്​.ആർ.കെയുടെ നാട്ടുകാരിയായതിനാൽ മാത്രം ആരാധകനായ ഈജിപ്തിലെ ഒരു ട്രാവൽ ഏജൻറ്​ വിമാനടിക്കറ്റ്​ ബുക്ക്​ ചെയ്യുന്നതിന്​ സഹായിച്ചതാണ്​ അവർ വിവരിക്കുന്നത്​. എസ്​.ആർ.കെയുടെ നാട്ടുകാരിയായതിനാൽ തന്നെ വിശ്വസിച്ച്​ മുൻകൂർ പണം പോലും കൈപ്പറ്റാതെ ആരാധകൻ പ്രഫസർക്ക്​ ടിക്കറ്റ്​ ബുക്ക്​ ചെയ്തു നൽകി. 'ഈജിപ്തിലെ ഒരു ട്രാവൽ ഏജന്‍റിന്​ പണം അയക്കേണ്ടതായി വന്നു. എന്നാൽ പണം കൈമാറാറുന്നതിൽ ചില പ്രശ്നങ്ങൾ നേരിട്ടു. നിങ്ങൾ എസ്​.ആർ​.കെയുടെ നാട്ടിൽ നിന്നല്ലേ... നിങ്ങളെ എനിക്ക്​ വിശ്വാസമാണ്​. ഞാൻ ടിക്കറ്റ്​ ബുക്ക്​ ചെയ്യാം, പണം പിന്നീട്​ നൽകിയാൽ മതി. മറ്റെവിടെനിന്നാണെങ്കിലും ഞാൻ ഇത്​ ചെയ്യില്ല, എന്നാൽ എസ്​.ആർ.കെക്ക്​ വേണ്ടി എന്തുചെയ്യും -അദ്ദേഹം പറഞ്ഞു' -അശ്വിനി ട്വിറ്ററിൽ കുറിച്ചു.

അശ്വിനിയുടെ ട്വീറ്റിന്​ പിന്നാലെ നിരവധിപേർ ഷാരൂഖുമായി ബന്ധപ്പെട്ട നിരവധി അനുഭവങ്ങൾ പങ്കുവെച്ച്​ രംഗത്തെത്തി. തനിക്ക്​ ഫ്രാൻസിൽനിന്ന്​ നിരവധി സുഹൃത്തുക്കളുണ്ടെന്നും ഒരിക്കൽ ഇന്ത്യക്കാരനാണെന്ന്​ പറഞ്ഞപ്പോൾ അവർ വളരെ ആകാംക്ഷയോടെ എസ്​.ആർ.കെയെക്കുറിച്ച്​ പറഞ്ഞുവെന്നുമായിരുന്നു ഒരാളുടെ മറുപടി. ഇന്ത്യയിൽ അവർക്ക്​ എസ്​.ആർ.കെയെ മാത്രമേ അറിയൂവെന്നും ചമ്മക്ക്​ ചല്ലോ പാട്ട്​ വളരെ ഇഷ്ടമാ​ണെന്നും അവർ അറിയിച്ചതായി അദ്ദേഹം കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanBollywood News
News Summary - Shah Rukh Khans Egyptian fan books ticket for Indian professor without advance payment
Next Story