'ഷാറൂഖ് ഖാൻ അഭിമാനം'; ബിരുദ സർട്ടിഫിക്കറ്റ് വീണ്ടും ചർച്ചയാവുന്നു
text_fieldsഭാഷാ വ്യത്യാസമില്ലാതെ ജനങ്ങൾ നെഞ്ചിലേറ്റുന്ന താരമാണ് ഷാറൂഖ് ഖാൻ. രാജ്യത്തിന് പുറത്തും നടന് ആരാധകരുണ്ട്. പത്താനിലൂടെ ഒരു ഇടവേളക്ക് ശേഷം നടൻ ബോളിവുഡിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. കിങ് ഖാന്റെ മടങ്ങി വരവ് ആഘോഷമാക്കുകയാണ് ഇന്ത്യൻ സിനിമാ ലോകവും ആരാധകരും.
ഇപ്പോഴിതാ എസ്. ആർ.കെയുടെ ബിരുദ സർട്ടിഫിക്കറ്റ് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ഒരു ആരാധകനാണ് ഇതു പങ്കുവെച്ചിരിക്കുന്നത്. ഇത് എസ്. ആർ. കെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഷാറൂഖ് ഖാൻ അഭിമാനമാണെന്നാണ് ആരാധകർ പറയുന്നത്.
പഠനം പൂർത്തിയാക്കി 28 വർഷങ്ങൾക്ക് ശേഷമാണ് നടന് സർട്ടിഫിക്കറ്റ് ലഭിച്ചത്. 2016ൽ ഫാൻ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഹൻസ് രാജ് കോളജിൽ എത്തിയപ്പോഴാണ് പ്രിൻസിപ്പിൾ രാമ ശർമ എസ്. ആർ.കെക്ക് സർട്ടിഫിക്കറ്റ് കൈമാറിയത്. 1985 മുതൽ 1988 വരെയുള്ള കാലയളവിൽ അദ്ദേഹം പഠിച്ച ബി.എ ഇക്കണോമിക്സ് കോഴ്സിന്റെ പരീക്ഷ എഴുതി വിജയിച്ചതിന്റെ സർട്ടിഫിക്കറ്റാണിത്. 1988-ൽ ടെലിവിഷൻ താരമായി അഭിനയജീവിതം തുടങ്ങിക്കഴിഞ്ഞിരുന്നു.
ജവാനാണ് ഇനി പുറത്തിറങ്ങാനുള്ള ഷാറൂഖ് ഖാൻ ചിത്രം. ജൂണിൽ ചിത്രം തിയറ്ററുകളിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

