Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2023 12:11 PM GMT Updated On
date_range 22 May 2023 12:11 PM GMTഇന്ന് നിനക്ക് സന്തോഷിക്കാനുള്ള ദിവസം! മകൾക്ക് ആശംസയുമായി ഷാറൂഖ് ഖാൻ
text_fieldsbookmark_border
മകൾക്ക് സുഹാന ഖാന് പിറന്നാൾ ആശംസയുമായി ഷാറൂഖ് ഖാൻ. ഐസ് റിങ്കിൽ കറങ്ങുന്ന മനോഹരമായ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് പിറന്നാൾ ആശംസ നേർന്നത്.
'ഇന്ന് നിനക്ക് സന്തോഷിക്കാനുള്ള ദിനമാണ്. ലവ് യു ബേബി' എന്നായിരുന്നു എസ്. ആർ.കെ കുറിച്ചത്. പിതാവിന് മറുപടിയുമായി സുഹാനയും എത്തിയിട്ടുണ്ട്. ഒരുപാട് സ്നേഹിക്കുന്നു എന്നായിരുന്നു മറുപടി. സുഹാനക്ക് 23ാം പിറന്നാൾ ആശംസ നേർന്ന് ആരാധകരും താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രിയാണ് സുഹാന ഖാൻ. ബോളിവുഡ് പ്രവേശനത്തിന് ഒരുങ്ങുകയാണ്. സോയ അക്തറിന്റെ 'ദ ആർച്ചീസ്' എന്ന ചിത്രത്തിലൂടൊയാണ് താരപുത്രിയുടെ ചുവടുവെപ്പ്. ചിത്രത്തിൽ നടി ശ്രീദേവിയുടെ ഇളയമകൾ ഖുഷി കപൂറും അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവരുടേയും ആദ്യചിത്രമാണിത്.
Next Story