Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Shah Rukh Khan Waves at His Sea of Fans Outside Mannat on His Birthday
cancel

ആരാധക കടലായി മന്നത്ത്​; കിങ്​ ഖാന്​ ഇത്​ പിറന്നാൾ ദിനം -വിഡിയോ

text_fields
bookmark_border
മന്നത്തിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ബാല്‍ക്കണിയില്‍ കയറി നിന്ന് അദ്ദേഹം ആരാധകരെ അഭിവാദ്യം ചെയ്തു

ബോളിവുഡിന്‍റെ സ്വന്തം കിങ് ഖാൻ ഷാരൂഖിന്റെ 58-ാം ജന്മദിനമാണിന്ന്. ജന്മദിനത്തില്‍ ആശംസകള്‍ നേരാന്‍ മുംബൈയിലെ അദ്ദേഹത്തിന്‍റെ വസതിയായ മന്നത്തിന് മുന്നില്‍ തടിച്ചുകൂടിയ ആരാധകരെ ഇത്തവണയും താരം നിരാശനാക്കിയില്ല. മന്നത്തിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ബാല്‍ക്കണിയില്‍ കയറി നിന്ന് അദ്ദേഹം ആരാധകരെ അഭിവാദ്യം ചെയ്തു. ബ്ലാക്ക് ടീഷർട്ടും സൺ ഗ്ലാസും മാച്ചിങ്​ ക്യാപ്പും ധരിച്ചാണ് ഷാരൂഖ് ആരാധകരെ കാണാനെത്തിയത്. തന്‍റെ ഐക്കോണിക് പോസും അദ്ദേഹം ആരാധകര്‍ക്കുവേണ്ടി അവതരിപ്പിച്ചു.

ലോകമെമ്പാടുമുള്ള ആരാധകർ താരത്തിന്റെ ജന്മദിനം ആഘോഷമാക്കുന്ന തിരിക്കിലാണ്. 2023, ഷാരൂഖ് ഖാന്റെ കരിയറിലെ മികച്ച വർഷങ്ങളിൽ ഒന്നാണ്. ജവാൻ, പത്താൻ എന്നി ചിത്രങ്ങൾ ആഗോള ബോക്‌സ് ഓഫീസിൽ 2000 കോടിയിലധികം രൂപയാണ് നേടിയത്. അതുകൊണ്ടുതന്നെ, ജന്മദിനം ഗ്രാൻഡായി ആഘോഷിക്കാനാണ് ഷാരൂഖും പ്ലാൻ ചെയ്തിരിക്കുന്നത്.

‘നിങ്ങളിൽ പലരും രാത്രി വൈകിയും ആശംസകളുമായെത്തുന്നത്​ അവിശ്വസനീയമാണ്​. ഞാൻ വെറുമൊരു നടൻ മാത്രമാണ്. നിങ്ങളുടെ സ്നേഹത്തിന്റെ ഒരു സ്വപ്നത്തിലാണ് ഞാൻ ജീവിക്കുന്നത്. നിങ്ങളെ എല്ലാവരെയും രസിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. രാവിലെ കാണാം... സ്ക്രീനിലും പുറത്തും’- പിറന്നാൾ ദിന രാത്രിയിൽ ഷാരൂഖ് എക്സില്‍ കുറിച്ചു.

സെലിബ്രിറ്റി സുഹൃത്തുക്കള്‍ക്കൊപ്പം വമ്പന്‍ പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കുന്നുണ്ട്. ബാന്ദ്രയിലെ ജിയോ എൻഎംഎസിസിയിലാണ് ബര്‍ത്ത് ഡേ പാര്‍ട്ടി എന്നാണ്​ സൂചന. ദീപിക പദുക്കോണ്‍, നയന്‍താര, കരണ്‍ ജോഹര്‍, അറ്റ്ലി എന്നിവര്‍ക്കും ആഘോഷത്തിലേക്ക് ക്ഷണമുണ്ട്. താരത്തിന്‍റെ ആരാധക കൂട്ടായ്മയായ എസ്ആര്‍കെ യൂണിവേഴ്സ് വിപുലമായ പരിപാടികള്‍ രാജ്യമെമ്പാടും സംഘടിപ്പിക്കും. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഡുങ്കിയിലൂടെ 2023 ലെ ഹാട്രിക് നേടാനൊരുങ്ങുകയാണ് ഷാരൂഖ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shah Rukh Khan Waves at His Sea of Fans Outside Mannat on His Birthday
Next Story