Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതിവ് തെറ്റിക്കാതെ ഷാറൂഖ് ഖാൻ! പുലർച്ചെ വൈഷ്ണോ ദേവി ക്ഷേത്രത്തിലെത്തി നടൻ -വിഡിയോ

text_fields
bookmark_border
Shah Rukh Khan visits Vaishno Devi incognito ahead of Dunki release
cancel

ജമ്മു- കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിച്ച് നടൻ ഷാറൂഖ് ഖാൻ. പുതിയ ചിത്രമായ ഡങ്കിയുടെ റിലീസുമായി ബന്ധപ്പെട്ടാണ് നടൻ ക്ഷേത്രം സന്ദർശിച്ചത്. ആരാധകരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ പുലർച്ചെയാണ് നടൻ സുരക്ഷ ജീവനക്കാർക്കൊപ്പം എത്തിയത്. കറുത്ത വലിയ ജാക്കറ്റും കൂളിംഗ് ഗ്ലാസുമായിരുന്നു വേഷം. വൈഷ്ണോ ദേവി ക്ഷേത്രത്തിൽ നിന്നുള്ള നടന്റെ വിഡിയോ വൈറലാണ്.

ഈ വർഷം പുറത്തിറങ്ങിയ ഷാറൂഖ് ഖാന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പത്താന്റേയും ജവാന്റേയും റിലീസിന് മുമ്പും എസ്. ആർ.കെ ജമ്മു- കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിച്ചിരുന്നു.

ഡിസംബർ 21 നാണ് ഡങ്കി തിയറ്ററുകളിലെത്തുന്നത്. രാജ്കുമാർ ഹിരാനി ഒരുക്കുന്ന ചിത്രത്തിൽ ഷാറൂഖ് ഖാനൊപ്പം വിക്കി കൗശൽ, ബൊമൻ ഇറാനി, തപ്സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്, രാജ്കുമാര്‍ ഹിരാനി ഫിലിംസ് എന്നീ ബാനറുകള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഡങ്കി രാജ്കുമാര്‍ ഹിരാനി, ഗൗരി ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. അഭിജാത് ജോഷി, രാജ്കുമാര്‍ ഹിരാനി, കനിക ധില്ലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുലം മൂവീസാണ് ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വിതരണം ചെയ്യുന്നത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shah Rukh Khan visits Vaishno Devi incognito ahead of Dunki release
Next Story