Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമ്പത്തിൽ വൻ കുതിപ്പുമായി ഷാറൂഖ് ഖാൻ; ബോളിവുഡിലെ സമ്പന്നരായ താരങ്ങൾ ഇവരാണ്

text_fields
bookmark_border
Shah Rukh Khan to Amitabh Bachchan: Top 5 richest stars in Bollywood revealed
cancel

ബോളിവുഡിലെ അതിസമ്പന്നരായ താരങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനത്ത് ഷാറൂഖ് ഖാൻ. ഹുറൂൺ ഇന്ത്യയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഷാറൂഖ് ഖാനെ കൂടാതെ താരങ്ങളായ ജൂഹി ചൗള, അമിതാഭ് ബച്ചൻ, ഹൃത്വിക് റോഷൻ, കരൺ ജോഹർ എന്നിവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

ഹുറൂൺ ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 7300 കോടിയാണ് ഷാറൂഖ് ഖാന്റെ ആസ്തി. നേരത്തെ 6000 കോടിക്ക് മുകളിലായിരുന്നു നടന്റെ സമ്പത്ത്. ഷാറൂഖിന്റെ സമ്പത്ത് വളർച്ചയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് 2024 നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരി നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ നടന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റില്‍ നിന്ന് കാര്യമായ വരുമാനം ലഭിക്കുന്നുണ്ട്. പോയ വർഷം പുറത്തിറങ്ങിയ ഷാറൂഖിന്റെ രണ്ട് ചിത്രങ്ങളും വൻ വിജയമായിരുന്നു. പത്താൻ 1055 കോടി രൂപയായിരുന്നു ബോക്സോഫീസിൽ നിന്ന് നേടിയത്. 1160 കോടിയായിരുന്നു ജവാൻ സ്വന്തമാക്കിയത്. ഈ രണ്ട് ചിത്രങ്ങളും എസ്. ആർ.കെയുടെ നിർമാണ കമ്പനിയായ റെഡ് ചില്ലീസാണ് നിർമിച്ചത്.


ബോളിവുഡിലെ അതിസമ്പന്നയായ മറ്റൊരു താരം കിങ് ഖാന്റെ ബിസിനസ് പങ്കാളിയും നടിയുമായ ജൂഹി ചൗളയാണ്. 4600 കോടിയാണ് നടിയുടെ ആസ്തി.കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹഉടമയാണ് ജൂഹി.


ബോളിവുഡിലെ മറ്റൊരു സമ്പന്നനായ താരം ഹൃത്വിക് റോഷൻ ആണ്. റിപ്പോർട്ട് പ്രകാരം 2000 കോടിയാണ് നടന്റെ ആസ്തി. അമിതാഭ് ബച്ചനും കരൺ ജോഹറും റിപ്പോർട്ടിൽ ആദ്യസ്ഥാനങ്ങളിലുണ്ട്. 1600 കോടിയാണ് അമിതാഭ് ബച്ചന്റെ ആസ്തി. കരണ്‍ ജോഹറിന്റേത്1400 കോടിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Rukh Khan to Amitabh Bachchan: Top 5 richest stars in Bollywood revealed
Next Story