Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ് സേതുപതിയോട് നന്ദി പറഞ്ഞ് ഷാറൂഖ് ഖാൻ! ഒപ്പം അഭിനയിച്ചതിന് മാത്രമല്ല...

text_fields
bookmark_border
Shah Rukh Khan Thanks  Vijay Sethupathi For Teaching Him Tamil and  delicious food
cancel

ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. തെന്നിന്ത്യൻ സിനിമാ ലോകവും ചിത്രത്തിനായി ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. തമിഴ് സൂപ്പർ ഹിറ്റ് സംവിധായകൻ അറ്റ്ലി സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രമാണിത്. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം നയൻതാരയാണ് നായിക. വിജയ് സേതുപതി, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലായി സെപ്റ്റംബർ 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഒറ്റ ദിവസം കൊണ്ട് 114 മില്യൺ കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്. ടീസർ ആരാധകരുടെ ഇടയിൽ ചർച്ചയാവുമ്പോൾ വിജയ് സേതുപതിയോട് നന്ദി പറയുകയാണ് ഷാറൂഖ് ഖാൻ. കൂട്ടുകാര... എന്നാണ് നടനെ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ പങ്കുവെച്ച വിജയ് സേതുപതിയുടെ ട്വീറ്റിന് ചുവടെയാണ് നന്ദി അറിയിച്ചിരിക്കുന്നത്. തമിഴ് പഠിപ്പിച്ചതിനും രുചികരമായ ഭക്ഷണം നൽകിയതിനുമാണ് താരം നന്ദി പറഞ്ഞത്. ഒപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും എസ്. ആർ.കെ ട്വീറ്റ് ചെയ്തു.

'സാർ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ട്. സെറ്റിൽ വച്ച് കുറച്ച് തമിഴ് പഠിപ്പിച്ചതിനും രുചികരമായ ഭക്ഷണം നൽകിയതിനും നന്ദി. ലവ് യു കൂട്ടുകാരാ!'- എസ്. ആർ.കെ ട്വീറ്റ് ചെയ്തു. സംവിധായകൻ അറ്റ്ലിയോടും യോഗി ബാബുവിനോടും സംഗീത സംവിധായകൻ അനിരുദ്ധിനോടും ഷാറൂഖ് ഖാൻ നന്ദി അറിയിച്ചിട്ടുണ്ട്. 'നന്ദി യോഗി സാർ. നിങ്ങളോടൊപ്പം വീണ്ടും പ്രവർത്തിക്കുന്നത് വളരെ രസകരമായിരുന്നു' എന്നാണ് ട്വീറ്റ് . ടീസർ പങ്കുവെച്ച ജവാനിലെ മറ്റു താരങ്ങളോടും ഷാറൂഖ് ഖാൻ നന്ദി അറിയിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Rukh Khan Thanks Vijay Sethupathi For Teaching Him Tamil and delicious food
Next Story