കഠിനാധ്വാനത്തിനും വിശ്വാസത്തിനും വിലയുണ്ട്; പത്താന്റെ വിജയം ബിസിനസ് അല്ല - ഷാറൂഖ് ഖാൻ
text_fieldsഷാറൂഖ് ഖാൻ ചിത്രമായ പത്താൻ തിയറ്ററുകളിൽ ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്. ജനുവരി 25 ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം ആഗോളതലത്തിൽ 1039 കോടി രൂപയാണ് നേടിയിരിക്കുന്നത്. 536. 7 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ.
ചിത്രത്തിന്റെ വൻ വിജയത്തിൽ പ്രേക്ഷകരോട് നന്ദി പറയുകയാണ് ഷാറൂഖ്. പത്താന്റെ വിജയം ബിസിനസ് അല്ലെന്നും തികച്ചും വ്യക്തിപരമാണെന്നും നടൻ ട്വീറ്റ് ചെയ്തു.
'ഇത് ബിസിനസ് അല്ല. തികച്ചും വ്യക്തിപരമാണ്. പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നത് ഞങ്ങളുടെ ജോലിയാണ്. ഇത് വ്യക്തിപരമായി എടുത്തില്ലെങ്കിൽ ഒരിക്കലും ഉയരാനാവില്ല. പത്താനെ സ്‌നേഹിച്ചവര്‍ക്കും സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി. കഠിനാധ്വാനത്തിനും വിശ്വാസത്തിനും ഇന്നും വിലയുണ്ടെന്നാണ് ചിത്രം തെളിയിച്ചിരിക്കുന്നത്. ജയ് ഹിന്ദ്'- ഷാറൂഖ് ഖാൻ ട്വീറ്റ് ചെയ്തു.
അഞ്ച് വർഷത്തിന് ശേഷം റിലീസ് ചെയ്ത ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

