Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിറന്നാൾ ദിനത്തിൽ പതിവ് തെറ്റിച്ച് ഷാറൂഖ് ഖാൻ; ആരാധകരെ കാണാൻ ബാൽക്കണിയിൽ എത്തിയില്ല, പക്ഷെ സ്നേഹം പങ്കുവെച്ച് നടൻ

text_fields
bookmark_border
പിറന്നാൾ ദിനത്തിൽ പതിവ് തെറ്റിച്ച് ഷാറൂഖ് ഖാൻ; ആരാധകരെ കാണാൻ ബാൽക്കണിയിൽ എത്തിയില്ല, പക്ഷെ സ്നേഹം പങ്കുവെച്ച് നടൻ
cancel

ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഷാറൂഖ് ഖാൻ. ഭാഷാ വ്യത്യാസമില്ലാതെയാണ് ജനങ്ങൾ താരത്തെ നെഞ്ചിലേറ്റുന്നത്. നവംബർ രണ്ടിന് ഷാറൂഖ് ഖാന്റെ 59ാം ജന്മദിനമായിരുന്നു. എല്ലാ വർഷത്തെക്കാളും വ്യത്യസ്തമായിരുന്നു എസ്. ആർ.കെയുടെ ഇത്തവണത്തെ പിറന്നാൾ ആഘോഷം. സുഹൃത്തുക്കൾക്കായി ഗംഭീര പിറന്നാൾ പാർട്ടി മന്നത്തിൽ ഒരുക്കിയിരുന്നു.ആഘോഷത്തിന് ചുക്കാൻ പിടിച്ചത് കിങ് ഖാന്റെ ഭാര്യ ഗൗരിയും മകൾ സുഹാനയുമായിരുന്നു.

എല്ലാ പിറന്നാൾ ആഘോഷത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ വസതിക്ക് മുന്നിൽ ആരാധകരെ കാണാൻ നടൻ എത്തിയില്ല. സാധാരണ ഇളയ മകൻ അബ്റാമിനൊപ്പമാണ് എസ്. ആർ.കെ മന്നത്തിന്റെ ബാൽക്കണിയിൽ എത്താറുള്ളത്. പിറന്നാൾ കൂടാതെ വിശേഷ ദിവസങ്ങളിലും എസ്.ആർ.കെ ആരാധകരെ അഭിസംബോധന ചെയ്യാറുണ്ട്.തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കാണാൻ വൻ ആൾക്കൂട്ടമാണ് മന്നത്തിന് മുന്നിൽ ദൃശ്യമാകുന്നത്.

ആരാധകരുടെ പിറന്നാൾ ആശംസ സ്വീകരിക്കാൻ ബാൽക്കണിയിൽ എത്തിയില്ലെങ്കിലും ബാന്ദ്രയിൽ ഫാൻ ക്ലബ് സംഘടിപ്പിച്ച പരിപാടികളിൽ ഷാറൂഖ് എത്തിയിരുന്നു. ജനസാഗരമായിരുന്നു ഇവിടെ എത്തിയത്. പിന്നീട് ആരാധകർക്കൊപ്പമുള്ള ചിത്രങ്ങൾ ഷാറൂഖ് നന്ദി പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.' ഇന്നത്തെ എന്റെ വൈകുന്നേരം സ്പെഷ്യലാക്കിയ എല്ലാവർക്കും നന്ദി. എന്റെ ജന്മദിനം അതിമനോഹരമാക്കിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുന്നു' ഷാറൂഖ് ഖാൻ പങ്കുവെച്ചു.

കുടുംബത്തിനൊപ്പം കേക്ക് മുറിക്കുന്ന കിങ് ഖാന്റെ ചിത്രം ഭാര്യ ഗൗരിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Rukh Khan Skips Balcony Appearance On Birthday, Thanks Fans For 'Coming Over
Next Story