60ാം വയസ്സിൽ ഷാരൂഖ് ഖാൻ ചെയ്തത് ശരിയായില്ല; പരസ്യത്തിൽ അഭിനയിച്ചതിൽ നെറ്റിസൺ രണ്ടുതട്ടിൽ
text_fieldsഷാരൂഖ് ഖാൻ
60 ാം വയസിൽ ചർമ സംരക്ഷണ ഉൽപന്നത്തിന്റെ പരസ്യത്തിൽ തിളങ്ങി ഷാരൂഖ് ഖാൻ. 2026 ആഗസ്റ്റിൽ പുറത്തിറങ്ങിയ പരസ്യത്തിലാണ് ഷാരൂഖ് അഭിനയിച്ചത്. പ്രായത്തെ വെല്ലുന്ന ലുക്കിൽ ചർമ്മസംരക്ഷണത്തിന്റെ സന്ദേശവുമായി ഷാരൂഖ് എത്തിയപ്പോൾ, അത് സൗന്ദര്യവർധക പരസ്യങ്ങളുടെ ചരിത്രത്തിൽ തന്നെ സ്ത്രീകളും പ്രായം കുറഞ്ഞവരും മാത്രം കൈയടക്കിവെച്ചിരുന്ന പരമ്പരാഗത രീതികളെ പാടെ തിരുത്തിക്കുറിക്കുന്ന മാറ്റമായതായി സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി.
60ാം വയസ്സിലെ ഈ ചുവടു വെപ്പ് പ്രായവും ലിംഗഭേദവും ചർമ്മസംരക്ഷണത്തിന് ഒരു തടസമല്ല എന്ന സന്ദേശമാണ് നൽകുന്നത്. പരസ്യം പുറത്തുവന്നതുമുതൽ ഡിജിറ്റൽ ഇൻഫ്ലുവൻസർമാരും ആരാധകരും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. പല പ്രമുഖ ഇൻഫ്ലുവൻസർമാരും ഈ തീരുമാനത്തെ ഒരു മികച്ച നീക്കമായിട്ടാണ് കാണുന്നത്.
ഷാരൂഖ് ഖാനെപ്പോലെയുള്ള ഒരു സൂപ്പർസ്റ്റാർ ഇത്തരം പരസ്യങ്ങളിൽ വരുന്നത് പുരുഷന്മാർക്കിടയിൽ സ്കിൻകെയറിനെക്കുറിച്ച തെറ്റിദ്ധാരണകൾ മാറ്റുമെന്നും, കൂടുതൽ പേരെ ചർമ്മസംരക്ഷണത്തിലേക്ക് ആകർഷിക്കാൻ ഇത് സഹായിക്കുമെന്നും അവർ അഭിപ്രായപ്പെടുന്നു.
എന്നാൽ, സെലിബ്രിറ്റികളെ വെച്ചുള്ള പരസ്യങ്ങൾ പഴയതുപോലെ ആളുകളിൽ പെട്ടെന്ന് വിശ്വാസ്യത ഉണ്ടാക്കില്ലെന്നാണ് കൺണ്ടന്റ് ക്രീയേഷൻ വിദഗ്ദ്ധരായ ചിലരുടെ അഭിപ്രായം. കോടിക്കണക്കിന് രൂപ ആസ്തിയുള്ള ഷാരൂഖ് ഖാൻ യഥാർഥത്തിൽ ഇത്തരം സാധാരണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമോ എന്ന് മറ്റ് ചില ഇൻഫ്ലുവൻസർമാരും ചോദ്യം ഉയർത്തുന്നു.
അദ്ദേഹം തന്റെ ചർമ്മത്തിനായി വലിയ ഡോക്ടർമാരെയും വിദഗ്ദ്ധരെയുമായിരിക്കും ആശ്രയിക്കുക എന്നാണ് അവരുടെ പക്ഷം. വിമർശനങ്ങൾ ഒരുവശത്ത് നടക്കുമ്പോഴും, ഈ പ്രായത്തിലും ഷാരൂഖ് ഖാൻ സ്കിൻകെയർ രംഗത്ത് പുതിയൊരു മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് എന്നാണ് ആരാധകരുടെ പൊതുവായ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

