'ആമിര്‍ പോലും ആ ചിത്രം ചെയ്യാന്‍ പാടില്ലായിരുന്നു'; പുരസ്കാര വേദിയെ ചിരിപ്പിച്ച് ഷാറൂഖ് ഖാൻ
text_fieldsഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ആമിർ ഖാൻ ചിത്രമാണ് ലാൽ സിങ് ഛദ്ദ. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കായിരുന്നു. 2022 ആഗസ്റ്റ് 11 ന് തിയറ്ററുകളിലെത്തിയ ചിത്രം വൻ പരാജയമായിരുന്നു. അഭിനയത്തിൽ നിന്ന് ആമിർ ഖാൻ ഇടവേള എടുത്തു.
ഇപ്പോഴിതാ ലാൽ സിങ് ഛദ്ദയെക്കറിച്ച് ഷാറൂഖ് ഖാൻ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ആമിർ ചിത്രം ചെയ്യാൻ പാടില്ലായിരുന്നുവെന്നാണ് എസ്. ആർ.കെ പറഞ്ഞത്. 24ാമത് ഐ.ഐ.എഫ്.എ അവാര്‍ഡ് വേദിയിലായിരുന്നു ഇക്കാര്യം പറഞ്ഞത്. എന്തുകൊണ്ട് ഷാറൂഖ് ഈ ചിത്രം ചെയ്തില്ല എന്ന നടൻ വിക്കി കൗശലിന്റെ ചോദ്യത്തിനായിരുന്നു മറുപടി. പിന്നീട് താൻ ഇത് തമാശക്ക് പറഞ്ഞതാണെന്നും ഷാറൂഖ് കൂട്ടിച്ചേർത്തു.
'ലാല്‍ സിങ് ഛദ്ദ ആമിര്‍ ഖാന്‍ പോലും ചെയ്യാന്‍ പാടില്ലായിരുന്നു. മറ്റ് താരങ്ങളെ പരിഗണിക്കുന്നതിന് മുമ്പ് പ്രധാന പ്രൊജക്ടുകള്‍ സാധാരണയായി എന്റെ അടുത്തേക്ക് വരും. ഞാൻ ഇതൊക്കെ തമാശക്ക് പറയുന്നതാണ്. ആമിറിനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്' - ഷാറൂഖ് ഖാൻ വിക്കിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
അതുല്‍ കുല്‍ക്കര്‍ണിയുടെ രചനയില്‍ അദ്വൈത് ചന്ദന്‍ ആണ് ലാൽ സിങ് ഛദ്ദ സംവിധാനം ചെയ്തത്. കരീന കപൂറായിരുന്നു നായിക. നാഗചൈതന്യയും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 130 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാന്‍ കഴിഞ്ഞത്. ലാല്‍ സിങ് ഛദ്ദയിലെ പ്രകടനത്തിന് ആമിര്‍ ഖാനും നിരവധി വിമര്‍ശങ്ങള്‍ നേരിട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

