സിനിമയിലെ ഇടവേള! ആമിർ ഖാനെ ട്രോളി ഷാറൂഖും സൽമാൻ ഖാനും; നടന്റെ മറുപടി
text_fieldsഷാറൂഖ് ഖാൻ , സൽമാൻ ഖാൻ, ആമിർ ഖാൻ തുടങ്ങിയവരുടെ സൗഹൃദം ബോളിവുഡിൽ വലിയ ചർച്ചയാവാറുണ്ട്.തിയറ്ററുകളിൽ ഏറ്റുമുട്ടാറുണ്ടെങ്കിലും വ്യക്തിജീവിതത്തിൽ മൂവരും അടുത്ത സുഹൃത്തുക്കളാണ്. സിനിമാ തിരക്കുകൾക്കിടയിലും താരങ്ങൾ ഒന്നിച്ച് സമയം ചെലവഴിക്കാറുണ്ട്.
ഒരു ഇടവേളക്ക് ശേഷം ഷാറൂഖ് ഖാൻ ബോളിവുഡിൽ സജീവമായപ്പോൾ ആമിർ ഖാൻ അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ്. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രമായ ലാൽ സിങ് ഛദ്ദ പരാജയപ്പെട്ടതോടെയാണ് നടൻ സിനിമയിൽ നിന്ന് ഇടവേള എടുക്കാൻ തീരുമാനിച്ചത്. ആമിറിനോട് ഇടവേള അവസാനിപ്പിച്ച് ബോളിവുഡിൽ സജീവമാകാൻ ഉപദേശിച്ചിരിക്കുകയാണ് ഷാറൂഖും സൽമാനും.
ഈ കഴിഞ്ഞ മേയ് 16 ന് സൽമാൻ ഖാന്റെ മുംബൈയിലെ വസതിയിൽ താരങ്ങൾ ഒത്തുകൂടിയിരുന്നു. പിങ്ക് വില്ലയാണ് താരങ്ങളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ കൂടിക്കാഴ്ചയിലാണ് ആമിറിനോട് സിനിമയിലേക്ക് മടങ്ങിയെത്താൻ താരങ്ങൾ നിർദ്ദേശിച്ചത്. കൂടാതെസിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ ഷാറുഖും സൽമാനും കളിയാക്കിയെന്നും ദേശീയ മാധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. എന്നാൽ താൻ നിരവധി തിരക്കഥ വായിക്കുന്നുണ്ടെന്നായിരുന്നു നടന്റെ മറുപടി.
ടൈഗർ 3 ആണ് സൽമാന്റെ പുതിയ ചിത്രം ജവാൻ, ഡുങ്കിയാണ് അണിയറയിൽ ഒരുങ്ങുന്ന ഷാറൂഖിന്റെ ചിത്രം.