Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പണം ഇല്ലായിരുന്നു, മന്നത്ത് പൂർത്തിയാക്കാൻ മറ്റൊരു വഴിയും കണ്ടില്ല; ഗൗരി ഖാന്റെ പുസ്തക പ്രകാശന ചടങ്ങിൽ ഷാറൂഖ്

text_fields
bookmark_border
Shah Rukh Khan revealed the story behind Gauri Khans venture into designing
cancel

അറിയപ്പെടുന്ന ഇന്റീരിയർ ഡിസൈനറാണ് നടൻ ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി. ബോളിവുഡിലെ മിക്ക സെലിബ്രിറ്റികളുടേയും വീടൊരുക്കിയിരിക്കുന്നത് താരപത്നിയാണ്. ഷാറൂഖിന്റെ മന്നത്ത് ഡിസൈൻ ചെയ്തതും ഗൗരിയായിരുന്നു.

ഇപ്പോഴിതാ ഗൗരി മന്നത്തിന്റെ ഇന്റീരിയർ ഡിസൈനറായ കഥ വെളിപ്പെടുത്തുകയാണ് ഷാറൂഖ് ഖാൻ. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ഗൗരിയെ മന്നത്തിന്റെ ഡിസൈനിങ് ചുമതല ഏൽപ്പിച്ചതെന്നാണ് നടൻ പറയുന്നത്. 'മൈ ലൈഫ് ഇൻ എ ഡിസൈൻ' എന്ന ഗൗരി ഖാന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'അന്ന് ഞങ്ങളുടെ കൈയിൽ പണമില്ലായിരുന്നു. കുറച്ച് പണം കൈയിൽ വന്നപ്പോൾ ഒരു വീട് വാങ്ങാമെന്ന് വിചാരിച്ചു. എന്നാൽ മന്നത്ത് വാസയോഗ്യമാക്കാൻ പുനർനിർമിക്കേണ്ടി വന്നു- എസ്. ആർ.കെ പറഞ്ഞു

വീടിന്റെ ഇന്റീരിയർ ഒരുക്കാൻ ഞങ്ങളുടെ പക്കൽ അന്ന് പണമില്ലായിരുന്നു. ഇതിനായൊരു ഡിസൈനറെ സമീപിച്ചു. എന്നാൽ അദ്ദേഹം പറഞ്ഞ ചെലവ് എന്റെ ശമ്പളത്തിനേക്കാൾ കൂടുതലായിരുന്നു. പിന്നീട് എങ്ങനെ വീട് പൂർത്തിയാക്കുമെന്ന ചിന്തയിലാണ് ഗൗരിയോട് ആ ചുമതല ഏറ്റെടുക്കാൻ പറയുന്നത്. അങ്ങനെയാണ് ഗൗരി ഇന്റീരിയർ ഡിസൈനറാവുന്നത്. വർഷങ്ങളായി ഞങ്ങൾ സമ്പാദിച്ച പണം കൊണ്ട് വീട്ടിലേക്ക് ചെറിയ സാധനങ്ങൾ വാങ്ങി'- ഷാറൂഖ് കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shah Rukh Khan revealed the story behind Gauri Khan's venture into designing
Next Story