ചരിത്ര നിമിഷം! മൂന്ന് പതിറ്റാണ്ടിലെ സിനിമ ജീവിതത്തിൽ ആദ്യ ദേശീയ അവാർഡുമായി കിങ് ഖാൻ
text_fieldsരാഷ്ട്രപതിയിൽനിന്ന് ദേശീയ അവാർഡ് ഏറ്റുവാങ്ങുന്ന ഷാരൂഖ് ഖാൻ
വർഷങ്ങളായി കിങ് ഖാൻ ആരാധകർ കാത്തിരുന്ന നിമിഷം. പരമ്പരാഗത കറുത്ത സ്യൂട്ട് ധരിച്ച് ഖാൻ വേദിയിലേക്ക് കയറി, തന്റെ സവിശേഷ ശൈലിയിൽ, കൈകൾ കൂപ്പി, സദസ്സിനെ വണങ്ങുകയും, പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ അടുത്തുനിന്ന് തന്‍റെ ആദ്യത്തെ നാഷനൽ അവാർഡ് ഏറ്റുവാങ്ങി ബോളിവുഡിന്‍റെ സ്വന്തം കിങ് ഖാൻ. 33 വർഷത്തെ തന്‍റെ അഭിനയ ജീവിതത്തിലെ ചരിത്ര നിമിഷമായിരുന്നു അത്.
2023-ലെ സൂപ്പർഹിറ്റ് ചിത്രം ജവാനിലൂടെയാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ന്യൂഡൽഹിയിൽ നടന്ന 71-മത് ദേശീയ അവാർഡ് ചടങ്ങിൽ ഷാരൂഖ് ഖാൻ ഏറ്റുവാങ്ങിയത്.
'ചരിത്രം സൃഷ്ടിക്കപ്പെട്ടു ശ്രീ ഷാരൂഖ് ഖാൻ ജി. അതിരുകൾ കടന്ന പുഞ്ചിരിയുടെ ഉടമ. അദ്ദേകഹത്തിന്‍റെ ഡയലോഗുകൾ നമ്മുടെ പദാവലിയായി, ഡൽഹി നാടകവേദിയിൽ നിന്ന് ആഗോള താരപദവിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര തന്നെ ഒരു കഥയാണ്. അദ്ദേഹത്തെ അഭിസംബോധന ചെയ്ത് അവതാരകൻ പറഞ്ഞു. തിരിച്ച് അദ്ദേഹം ചുംബനങ്ങൾ നൽകുന്നതായും വിഡിയോയിൽ കാണാം.
ചടങ്ങ് കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം അവാർഡ് ഏറ്റുവാങ്ങുന്നതിന്‍റെയും ചടങ്ങിലെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നു. ആഗസ്റ്റലാണ് ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് ശേഷം, തന്റെ ആരാധകർക്കും, ടീമിനും, കുടുംബത്തിനും, സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്ന വൈകാരിക വിഡിയോ ഷാരൂഖ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

