Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
shah rukh khan
cancel

ആര്യൻ വിവാദത്തിന് ശേഷം ഷാരൂഖ് വീണ്ടും സിനിമാ തിരക്കുകളിലേക്ക്; സംവിധായകരോട് ഒരു പ്രത്യേക അഭ്യർഥന

text_fields
bookmark_border

മുംബൈ: മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ പ്രതിയായ സംഭവത്തിന് ശേഷം സിനിമ ചിത്രീകരണത്തിന് ഇടവേള നൽകി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് ബോളിവുഡിന്‍റെ കിങ് ഖാൻ ഷാരൂഖ്. വിദേശത്ത് ചിത്രീകരണത്തിനിടെയാണ് ആര്യൻ അറസ്റ്റിലായ വിവരം ഷാരൂഖ് അറിഞ്ഞത്. ഉടൻ തന്നെ താരം മുംബൈയിലേക്ക് തിരിക്കുകയായിരുന്നു.

ആഡംബരക്കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് ഒക്ടോബർ മൂന്നിന് അറസ്റ്റിലായ ആര്യൻ ഖാന് 25 ദിവസത്തിന് ശേഷം ഒക്ടോബർ 28നാണ് കോടതി ജാമ്യം അനുവദിച്ചത്. മുംബൈയിലെ ഷാരൂഖിന്‍റെ വസതിയായ മന്നതിലേക്ക് ആര്യൻ തിരിച്ചെത്തി രണ്ടാഴ്ച പിന്നിടുമ്പോഴാണ് താരം വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക് കടക്കുന്നത്.

അതേസമയം, വെല്ലുവിളി നിറഞ്ഞ ഈയൊരു സമയത്ത് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ടതുള്ളതിനാൽ സംവിധായകരോട് ഷാരൂഖ് പ്രത്യേക അഭ്യർഥന നടത്തിയതായാണ് ബോളിവുഡിൽ നിന്നുള്ള വാർത്തകൾ. ചെറിയ ചെറിയ ഷെഡ്യൂളുകളാക്കി സിനിമ ചിത്രീകരണം പൂർത്തിയാക്കണമെന്ന അഭ്യർഥനയാണ് ഷാരൂഖ് നടത്തിയത്. ഇടവേളകളിൽ മുംബൈയിൽ തിരിച്ചെത്തി കുടുംബത്തിന് ധൈര്യം നൽകാനാണിത്.

വിദേശത്താണ് നിലവിൽ ചിത്രീകരണം നടന്നുകൊണ്ടിരുന്നത്. സാധാരണഗതിയിൽ വിദേശങ്ങളിലെ ചിത്രീകരണം ദൈർഘ്യമേറിയ ഒറ്റ ഷെഡ്യൂളിൽ തന്നെ തീർക്കുകയാണ് പതിവ്. ഈ രീതിയിൽ ചിത്രീകരണം നടന്നാൽ വീട്ടിൽ നിന്ന് ഏറെ സമയം വിട്ടുനിൽക്കേണ്ടിവരുമെന്നതിനാലാണ് ചെറിയ ഷെഡ്യൂളുകളായി ചിത്രീകരണം പുന:രാരംഭിക്കാൻ ഷാരൂഖ് നിർദേശിച്ചിരിക്കുന്നത്.

തന്‍റെ മക്കളായ ആര്യനും സുഹാനയും അബ്രാമുമായി ഷാരൂഖ് വളരെയടുത്ത സൗഹൃദമാണ് സൂക്ഷിക്കുന്നത്. പിതാവിന്‍റെ കരുതലിനൊപ്പം ഒരു സുഹൃത്തെന്ന പോലെ കൂടിയാണ് ഷാരൂഖ് ഇടപെടുന്നത്. ആര്യൻ ഖാൻ കേസിലകപ്പെട്ടപ്പോൾ ഏറ്റവും വലിയ പിന്തുണയും ആത്മവിശ്വാസവും നൽകിയതും പിതാവ് തന്നെയാണ്. അറസ്റ്റിന് പിന്നാലെ ആര്യൻ ഖാന്‍റെ സുരക്ഷയെ കരുതി ഷാരൂഖിന് ആശങ്കയുള്ളതായും റിപ്പോർട്ടുകളുണ്ട്. തന്‍റെ വിശ്വസ്തനായ അംഗരക്ഷകൻ രവി സിങ്ങിനോട് ആര്യന്‍റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമെന്ന നിർദേശം നൽകിയതായാണ് വിവരം.

നേരത്തെ, ഷാരൂഖിന്‍റെ സാഹചര്യങ്ങൾ പരിഗണിച്ച് ഷൂട്ടിങ് സമയം മാറ്റാൻ സുഹൃത്തുകൂടിയായ നടൻ സൽമാൻ ഖാൻ തയാറായിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന 'പത്താൻ', 'ടൈഗർ 3' എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് ഷെഡ്യൂൾ ഷാരൂഖിന്‍റെ സൗകര്യപ്രകാരം നീട്ടിവെച്ചുകൊണ്ടാണ് സൽമാൻ തന്‍റെ സുഹൃത്തിന് പിന്തുണയേകിയിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Rukh Khan Plans To Resume Work He Has A Special Request For His Directors
Next Story