Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എപ്പോഴും അഭിനയിക്കുമോ? തന്റെ ഏറ്റവും വലിയ സ്വപ്നം വെളിപ്പെടുത്തി ഷാറൂഖ്

text_fields
bookmark_border
Shah Rukh Khan on whether hell act forever: My lifes dream is to die on film set
cancel

തന്റെ ഏറ്റവും വലിയ സ്വപ്നം വെളിപ്പെടുത്തി ഷാറൂഖ് ഖാൻ. എത്രകാലം അഭിനയം തുടരും എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.

'ജീവൻ പോകുന്നതുവരെ അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം. ഏതെങ്കിലും സെറ്റിൽ, ആക്ഷനും കട്ടിനും ഇടയിൽ മരിക്കണം. സംവിധായകൻ കട്ട് പറഞ്ഞാൽ ഉണരരുത്.അങ്ങനെ മരിക്കനാണ് എന്റെ ആഗ്രഹം. അത്രമാത്രം അഭിനയത്തെ ഞാൻ സ്നേഹിക്കുന്നു.

ഞാനൊരു ഗൗരവക്കാരനായ നടനല്ല.എന്റെ സന്തോഷങ്ങൾ അഭിനയത്തിലൂടെ ആഘോഷിക്കുന്നു. ഞാൻ സ്നേഹവും സന്തോഷവും പങ്കിടാൻ ആഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ച് കല, പെയിൻ്റിങ്, പാട്ട്, സംഗീതം ഇവയെല്ലാം ഒന്നാണ്. പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ല.എനിക്ക് നിങ്ങളെ രണ്ട് മിനിറ്റ് രസിപ്പിക്കാൻ കഴിയുമെങ്കിൽ, അത് സ്നേഹമാണ്.എനിക്ക് ഒരാളെ 50 വർഷം സ്നേഹിക്കാൻ കഴിയുമെങ്കിൽ, അതാണ് വിനോദം. എനിക്ക് ഒരാളെ 30 സെക്കൻഡ് രസിപ്പിക്കാൻ കഴിയുമെങ്കിൽ അത് സർഗ്ഗാത്മകമാണ്. ഈ സന്തോഷം പങ്കിടുന്നത് ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്.

എന്നാൽ ചില സമയത്ത് അതിന് എനിക്ക് സാധിക്കാതെ വരും. അത് എന്നെ സങ്കടപ്പെടുത്താറുണ്ട്.എന്തുകൊണ്ടാണ് ഞാൻ ആളുകളെ നിരാശപ്പെടുത്തിയത്? എന്തുകൊണ്ടാണ് എനിക്ക് അതിന് സാധിക്കാത്തതെന്ന് ഞാൻ ആലോചിക്കും'- ഷാറൂഖ് ഖാൻ അഭിമുഖത്തിൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Rukh Khan on whether he'll act forever: My life's dream is to die on film set
Next Story