മനോഹരമായ കുട്ടിക്കാലം; അച്ഛനേയും അമ്മയേയും ഒരുപാട് മിസ് ചെയ്യുന്നു -ഷാറൂഖ് ഖാൻ
text_fieldsമാതാപിതാക്കളെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് ഷാറൂഖ് ഖാൻ. ഏറ്റവും പുതിയ ചിത്രമായ ഡങ്കിയുടെ റിലീസുമായി ബന്ധപ്പെട്ട് എക്സിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡൽഹി ജീവിതം മിസ് ചെയ്യുന്നുണ്ടോ? കുട്ടിക്കാലത്തെക്കുറിച്ച് പറയാമോ എന്നുള്ള ആരാധകന്റെ ചോദ്യത്തിനായിരുന്നു മാതാപിതാക്കളെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചും നടൻ പറഞ്ഞത്.
'ഞാൻ ഇപ്പോഴും കുട്ടിയാണ്. എന്റേത് മനോഹരമായ ബാല്യകാലമായിരുന്നു. കൂടാതെ അച്ഛനേയും അമ്മയേയും ഒരുപാട് മിസ് ചെയ്യുന്നു- ഷാറൂഖ് ഖാൻ എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ഡങ്കി ചിത്രത്തിലെ 'നിക്കലേ തേ കഭി ഹം ഗര്‍ സെ' എന്ന് തുടങ്ങുന്ന ഗാനം റിലീസായിരുന്നു. ഈ പാട്ടിനെക്കുറിച്ചും ഒരു ആരാധകൻ ചോദിച്ചിരുന്നു. ഈ ഗാനം തന്റെ വീടിനെ ഓർമിപ്പിച്ചെന്നും താങ്കൾക്ക് എങ്ങനെയാണ് എന്നായിരുന്നു ചോദ്യം. 'ആ പാട്ട് എന്റെ അച്ഛനേയും അമ്മയേയും ഓർമിപ്പിച്ചു. എന്റെ ഡല്‍ഹി ദിനങ്ങള്‍, സുഹൃത്തുക്കള്‍. ആ കാലത്തേക്ക് കൊണ്ടുപോയി- എസ്. ആർ.കെ പറഞ്ഞു
മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ മതാപിതാക്കളുടെ വിയോഗം തന്നേയും സഹോദരിയേയും മാനസികമായി വളരെയധികം തളർത്തിയെന്ന് നടൻ വെളിപ്പെടുത്തിയിരുന്നു.
പത്താൻ, ജവാൻ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ബോക്സോഫീസിൽ വിജയം ആവർത്തിക്കാനായി ഡങ്കിയുമായി ഷാറൂഖ് എത്തുകയാണ്. രാജ്കുമാർ ഹിരാനി ചിത്രം ഡിസംബർ 22 നാണ് തിയറ്ററുകളിലെത്തുന്നത്. ഏറെ പ്രതീക്ഷയോടെ പ്രദർശനത്തിനെത്തുന്ന ഷാറൂഖ് ഖാൻ ചിത്രമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

