Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സൽമാനും ആമിറും വലിയ താരങ്ങളാണ്;എന്നാൽ ഷാറൂഖിന് അറിയാമായിരുന്നു സിനിമയിൽ നിലനിൽക്കാൻ എന്തുവേണമെന്ന്'

text_fields
bookmark_border
Shah Rukh Khan knew that he needs a trademark style to become a star, says Jaaved Jaaferi: ‘Salman, Aamir are also stars but…’
cancel

ബോളിവുഡിൽ പിടിച്ചുനിൽക്കാനുള്ള മാർഗം ഷാറൂഖ് ഖാന് അറിയാമായിരുന്നെന്ന് നടൻ ജാവേദ് ജാഫ്രി. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്താൽ മാത്രമേ സിനിമയിൽ നിലനിൽക്കുകയുള്ളൂവെന്നും അതിനെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാട് ഉണ്ടായിരുന്നുവെന്നും ജാവേദ് ജാഫ്രി അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആമിർ ഖാനും സൽമാനുമൊല്ലാം വലിയ താരങ്ങളാണ്. എന്നാൽ ഷാറൂഖ് ഖാന് സിനിമയിൽ, തന്റേതായ രീതിയും ശൈലിയുമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

' ഷാറൂഖിനൊപ്പം ഞാൻ ഓ ഡാർലിംഗ് യേ ഹേ ഇന്ത്യ എന്ന സിനിമ ചെയ്തു. ആ ചിത്രത്തിലൂടെ ഞങ്ങൾ വളരെയധികം അടുത്തു. ഞങ്ങൾക്ക് ഇടയിൽ നല്ല സൗഹൃദമുണ്ടായി. ഷാറൂഖ് ഖാൻ വളരെ ബുദ്ധിയുള്ള ആളാണ്. വിദ്യാസമ്പന്നനാണ്. നല്ല അറിവും കാഴ്ചപ്പാടുമുണ്ട്. താൻ എവിടെ എങ്ങനെയായിരിക്കണമെന്ന് കൃത്യമായ ലക്ഷ്യബോധമുണ്ടായിരുന്നു.

ബോളിവുഡിൽ താരമായി നിലനിൽക്കണമെങ്കിൽ അഭിനയത്തിൽ ഒരു പ്രത്യേക ശൈലി വേണമെന്ന് ഷാറൂഖിന് അറിയാം. അതുപോലെ തന്നെ അത് ലഭിക്കുകയും ചെയ്തു. ആദ്യം ആളുകൾ പരിഹസിച്ചേക്കാം, പക്ഷേ എന്തുതന്നെയായാലും ഈ തലമുറയിൽ ശൈലി കൊണ്ട് തിരിച്ചറിയപ്പെടുന്ന ഒരേയൊരു വ്യക്തി ഷാറൂഖ് മാത്രമാണ്. മറ്റൊരു അഭിനേതാക്കൾക്കും അതിനായിട്ടില്ല. സൽമാനും ആമിറും വലിയ താരങ്ങളാണ്.പക്ഷേ ഞാൻ പറയുന്നത് അദ്ദേഹത്തിന്‍റെ ശൈലിയെ കുറിച്ചാണ്.അദ്ദേഹത്തിന് അതിൽ ഒരു ട്രേഡ്മാർക്കുണ്ട്'-ജാവേദ് ജാഫ്രി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Rukh Khan knew that he needs a trademark style to become a star, says Jaaved Jaaferi: ‘Salman, Aamir are also stars but…’
Next Story