പത്താന്റെ മുതൽ മുടക്ക് 250 കോടി; ചിത്രത്തിനായി ഷാറൂഖ് വാങ്ങിയത് ഏറ്റവും കുറഞ്ഞ പ്രതിഫലം!
text_fieldsഇന്ത്യൻ സിനമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. ജനുവരി 25നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. അഞ്ച് വർഷത്തിന് ശേഷമാണ് ഒരു ഷാറൂഖ് ഖാൻ ചിത്രം പ്രദർശനത്തിനെത്തുന്നത്. അതിനാൽ തന്നെ ഏറെ ആകാംക്ഷയോടെയാണ് പത്താനായി കാത്തിരിക്കുന്നത്. 2018 ൽ പുറത്തിറങ്ങിയ 'സീറോ' വൻ പരാജയമായതിനെ തുടർന്ന് എസ്. ആർ.കെ സിനിമയിൽ നിന്ന് മാറി നിന്നിരുന്നു
ലുക്കിലും മട്ടിലും ഏറെ മാറ്റത്തോടെയാണ് ഷാറൂഖ് ഖാൻ പത്താനിൽ എത്തുന്നത്. നടന്റെ ഗെറ്റപ്പ് സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു. സിനിമ റിലീസിനോട് അടുക്കുമ്പോൾ ആരാധകരുടെ ഇടയിൽ ചർച്ചയാവുന്നത് ഷാറൂഖ് ഖാന്റെ പ്രതിഫലത്തെ കുറിച്ചാണ്. 250 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന് ഷാറൂഖ് വാങ്ങിയത് 35- 40 കോടി രൂപയാണത്രെ. നടൻ വാങ്ങുന്ന ഏറ്റവും കുറഞ്ഞ പ്രതിഫലമാണിത്.
അതേസമയം പത്താന്റെ ലാഭത്തിന്റെ ഒരു വിഹിതം നടനുള്ളതാണ്. അക്ഷയ് കുമാർ, ആമിർ ഖാൻ, സൽമാൻ ഖാൻ തുടങ്ങി ഒട്ടനവധി അഭിനേതാക്കൾ ഈ തരത്തിലുള്ള പ്രതിഫലം വാങ്ങുന്നത്. കുറഞ്ഞ പ്രതിഫലം വാങ്ങുകയും സിനിമയുടെ ലാഭത്തിന്റെ ഒരു പ്രധാന ഭാഗം ഈടാക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

