നിരന്തര വധഭീഷണി; ഷാരൂഖിന് വൈ പ്ലസ് സുരക്ഷ
text_fieldsമുംബൈ: നിരന്തര വധഭീഷണികളെ തുടർന്ന് ബോളിവുഡിന്‍റെ ബാദ്ഷ ഷാരൂഖ് ഖാന് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. നടന്‍റെ യാത്രകളിൽ അദ്ദേഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കാനും അനിഷ്ടകരമായ സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാനും മഹാരാഷ്ട്രയിലെ എല്ലാ ജില്ലകൾക്കും കമ്മീഷണറേറ്റുകൾക്കും സംസ്ഥാന പൊലീസ് നിർദേശം നൽകി.
നടന്‍റെ സുരക്ഷ പരിശോധിക്കുകയും വധഭീഷണികൾ വിലയിരുത്തുകയും ചെയ്ത ശേഷമാണ് വൈ പ്ലസ് സുരക്ഷക്ക് തീരുമാനമായത്. ഷാരൂഖിന്‍റെ ജീവന് ഭീഷണി വർധിച്ചുവെന്ന ഇന്റലിജൻസ് റിപ്പോർട്ടും പുതിയ നടപടിക്ക് കാരണമായി.
ഇനി ഷാരൂഖിനൊപ്പം മഹാരാഷ്ട്ര പൊലീസിന്റെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ടീമിലെ ആറ് സായുധ കമാന്റോകൾ ഉണ്ടാകും. മുംബൈയിലെ ഷാരൂഖിന്‍റെ വസതിയായ മന്നത്തിന് നാലു സായുധ കമാൻഡോകളും സുരക്ഷയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

