എയർപോർട്ടിൽ നിന്ന് പുറത്തു പോകാൻ അനുവദിച്ചില്ല! ഷാറൂഖ് ഖാനെ വളഞ്ഞ് ആരാധകർ- വിഡിയോ
text_fieldsപ്രായവ്യത്യാസമില്ലാതെ കുട്ടികളും മുതിർന്നവരും ഒരുപോലെ ആരാധിക്കുന്ന താരമാണ് ഷാറൂഖ് ഖാൻ. ബോളിവുഡിലാണ് സജീവമെങ്കിലും മറ്റുള്ള ഭാഷകളിലും നടന്റെ ചിത്രങ്ങൾ മികച്ച കാഴ്ചക്കാരെ നേടാറുണ്ട്.
ആരാധകരുമായും വളരെ അടുത്ത ബന്ധമാണ് ഷാറൂഖിനുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ശ്രീനഗർ എയർപോർട്ടിൽ നിന്നുള്ള നടന്റെ വിഡിയോയാണ്. തന്റെ പുതിയ സിനിമയായ ഡുങ്കിയുടെ ചിത്രീകരണത്തിന് ശേഷം മുംബൈയിലേക്ക് മടങ്ങി പോകുമ്പോഴാണ് എയർപോർട്ടിൽവെച്ച് ആളുകൾ നടനെ വളഞ്ഞത്. വളരെ പ്രയാസപ്പെട്ടാണ് ജനക്കൂട്ടത്തിൽ നിന്ന് ഷാറൂഖ് ഖാൻ പുറത്തേക്ക് പോയത്.
എയർപോർട്ടിൽ നിന്നുള്ള ഷാറൂഖ് ഖാന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. നടന് ബുദ്ധിമുട്ടുണ്ടാക്കി ചുറ്റും കൂടിയ ആളുകൾക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. നടനെ വെറുതെ വിടാനാണ് ആരാധകർ പറയുന്നത്.
പത്താന്റെ വൻ വിജയത്തിന് ശേഷം നിരവധി ചിത്രങ്ങളാണ് ഷാറൂഖ് ഖാന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ഡുങ്കിയുടെ ചിത്രീകരണ തിരക്കിലാണ് നടനിപ്പോൾ. ജവാനാണ് അടുത്തതായി തിയറ്ററുകളിൽ എത്തുന്ന ചിത്രം. ജൂണിലാണ് പ്രദർശനത്തിനെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

