Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightകാൻസർ രോഗിയായ...

കാൻസർ രോഗിയായ ആരാധികയുടെ ആഗ്രഹം സഫലമാക്കി ഷാറൂഖ്! നടൻ എല്ലാവർക്കും പ്രിയപ്പെട്ടവനാകുന്നത് ഇതുകൊണ്ടെന്ന് ആരാധകർ

text_fields
bookmark_border
Shah Rukh Khan Fulfils  His Cancer Patient Fan Last Wish
cancel

കാൻസർ രോഗിയായ തന്റെ ആരാധികയുടെ ആഗ്രഹം സാധിച്ചുകൊടുത്ത് നടൻ ഷാറൂഖ് ഖാൻ. വെസ്റ്റ് ബംഗാൾ സ്വദേശിനിയായ ശിവാനി ചക്രവർത്തിയാണ് തന്റെ ജീവൻ പോകുന്നതിന് മുൻപ് ഇഷ്ടതാരമായ ഷാറൂഖ് ഖാനെ നേരിൽ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. ഒരു ദേശീയ മാധ്യമത്തിനോടാണ് നടനോടുള്ള ആരാധനയെ കുറിച്ച് 60കാരി വെളിപ്പെടുത്തിയത്.

ഇപ്പോഴിതാ തന്റെ ആരാധികയുടെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് നടൻ. വിഡിയോ കോളിലൂടെയാണ് ഷാറൂഖ് ശിവാനി ചക്രവർത്തിയുടെ മുന്നിലെത്തിയത്. ഏകദേശം 30 മിനിറ്റിലധികം ഇരുവരും സംസാരിച്ചിരുന്നു.കാൻസറിന്റെ അവസാന സ്റ്റേജിലായ ഇവർക്ക് സാമ്പത്തിക സഹായവും നടൻ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഷാറൂഖിന്റെ ഫാൻസ് പേജ് ട്വീറ്റ് ചെയ്തു.

ഷാറൂഖ് ഖാനെ നേരിൽ കാണുന്നതിനോടൊപ്പം സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം നൽകണമെന്നും ശിവാനി പറഞ്ഞിരുന്നു. കെൽക്കത്തയിലെ മീൻ വിഭവത്തിനോടുള്ള തന്റെ താൽപര്യവും എസ്.ആർ.കെ ആരാധികയോട് പറഞ്ഞിട്ടുണ്ട്.

വിഡിയോ കോളിന്റെ സ്ക്രീൻ ഷോർട്ട് ഫാൻസ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലാണ്. നടനെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ഷാറൂഖിന്റെ ഈ മനസാണ് മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും ഇതുകൊണ്ടാണ് നടൻ എല്ലാവർക്കും പ്രിയപ്പെട്ടവനാകുന്നതെന്നും ആരാധകർ പറഞ്ഞു.


Show Full Article
TAGS:Shah Rukh Khan 
News Summary - Shah Rukh Khan Fulfils His Cancer Patient Fan Last Wish
Next Story