‘നന്ദി മോഹൻലാൽ സാർ... നമുക്ക് ഒരു വൈകുന്നേരം ഒരുമിച്ചുകൂടാം’; അഭിനന്ദനത്തിൽ നന്ദി അറിയിച്ച് ഷാരൂഖ്
text_fieldsമികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച ഷാരൂഖ് ഖാന് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്. തന്റെ എക്സ് അക്കൗണ്ടിൽ വരുന്ന അഭിനന്ദനങ്ങൾക്കെല്ലാം താരം കൃത്യമായി മറുപടി നൽകുന്നുണ്ട്. ഇപ്പോഴിതാ നടൻ മോഹൻലാലും ഷാരൂഖിന് അഭിനന്ദനമറിയിച്ചിരിക്കുകയാണ്.
‘ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കൾക്കെല്ലാം അഭിനന്ദനങ്ങൾ. മികച്ച പ്രകടനത്തിന് അവാർഡ് നേടിയ ഉർവശിക്കും വിജയരാഘവനും പ്രത്യേക സല്യൂട്ട് നൽകുന്നു. ഷാരൂഖ് ഖാൻ, വിക്രാന്ത് മാസ്സി, റാണി മുഖർജി എന്നിവർക്കും എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ നേരുന്നു. കൂടാതെ, കേരളത്തിലെ പ്രതിഭകളായ ‘ഉള്ളൊഴുക്ക്’, ‘പൂക്കാലം’ എന്നീ സിനിമകളുടെ അണിയറപ്രവർത്തകരെയും അഭിനന്ദിക്കുന്നു. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ!’ എന്നാണ് മോഹൻലാൽ എക്സിൽ കുറിച്ചത്.
‘നന്ദി മോഹൻലാൽ സാർ... നമുക്ക് ഒരു വൈകുന്നേരം ഒരുമിച്ചുകൂടാം’ എന്നായിരുന്നു ഷാരൂഖ് പ്രതികരിച്ചത്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും വിക്രാന്ത് മാസിയുമാണ് മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടത്. ‘ജവാൻ’ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാരൂഖിന് പുരസ്കാരം ലഭിച്ചത്. ‘ട്വൽത്ത് ഫെയിൽ’ എന്ന ചിത്രത്തിലൂടെയാണ് വിക്രാന്ത് മാസിയെ തേടി പുരസ്കാരമെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

