Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഷാറൂഖ് കുടിക്കുന്നത്...

ഷാറൂഖ് കുടിക്കുന്നത് സാധാരണ വെള്ളമല്ല! ഗ്ലോ നിലനിർത്തും, ഫിറ്റ്നസിന്റെ രഹസ്യം

text_fields
bookmark_border
Shah Rukh Khan drinks black water
cancel

ഫിറ്റ്നസിന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ് നടൻ ഷാറുഖ് ഖാൻ. വ്യായാമത്തിനൊപ്പം ഭക്ഷണ കാര്യത്തിലും നടൻ യാതൊരു വിട്ടുവീഴ്ചയും കാണിക്കാറില്ല. ഇപ്പോഴിതാ കിങ് ഖാന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട ഒരു രഹസ്യം വെളിപ്പെടുത്തുകയാണ് 'ജവാൻ' താരം സഞ്ജിത ഭട്ടാചാര്യ.

ബ്ലാക്ക് വാട്ടറാണ് എസ്. ആർ.കെ കുടിക്കാൻ ഉപയോഗിക്കുന്നത്. ഷാറൂഖ് ഖാനുമായുള്ള സെറ്റിലെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. 'ജവാൻ ചിത്രത്തിലേക്ക് തന്നെ ആകർഷിച്ച ഒരു ഘടകം ഷാറൂഖ് ഖാൻ ആണ്. ഡൽഹിയെ കുറിച്ചും അവിടത്തെ ഭക്ഷണത്തെപ്പറ്റിയുമെല്ലാം ഞങ്ങൾ സംസാരിച്ചു.

ഷാറൂഖ് കുടിക്കുന്നത് ബ്ലാക്ക് വാട്ടറാണ്. ദിവസം മുഴുവൻ ഗ്ലോ നിലനിർത്താൻ ഇത് സഹായിക്കുമെന്നും, ഒന്ന് പരീക്ഷിച്ച് നോക്കാനും അദ്ദേഹം പറഞ്ഞു. കൂടാതെ വാട്ടർ ബോട്ടിലും വളരെ പ്രത്യേകതയുളളതാണ്. സമയാസമയങ്ങളിൽ വെള്ളം കുടിക്കാൻ ഓർമിപ്പിക്കും. ഒരു പ്രത്യേക തരത്തിലുളള സെൻസർ ആ ബോട്ടിലിൽ ഉണ്ട്'- സഞ്ജിത ഭട്ടാചാര്യ പറഞ്ഞു.

ആൽക്കലൈൻ വാട്ടർ മഗ്നീഷ്യം, കാൽസ്യം, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ കൊണ്ട് സമ്പന്നമാണ് ബ്ലാക്ക് വാട്ടർ. ഹൈപ്പർ അസിഡിറ്റി, ദഹനക്കേട്, പ്രമേഹം തുടങ്ങീ ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാനും ബ്ലാക്ക് വാട്ടർ സഹാ‍യിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh Khan
News Summary - Shah Rukh Khan drinks black water
Next Story