Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇതാണ് അടുത്ത് സിനിമ; കഥാപാത്രങ്ങളിൽ മാറ്റമുണ്ടാകുമെന്ന് ഷാറൂഖ് ഖാൻ

text_fields
bookmark_border
Shah Rukh Khan CONFIRMS his next film King with Sujoy Ghosh: “For 6-7 years I have been thinking about it”
cancel

ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഷാറൂഖ് ഖാൻ. സുജയ് ഘോഷ് സംവിധാനം ചെയ്യുന്ന കിങ് ആണ് നടന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിനെക്കുറച്ച് നേരത്തെ വാർത്തകൾ പ്രചരിച്ചെങ്കിലും ഷാറൂഖ് ഖാനോ അണിയറപ്രവർത്തകരോ ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ സുജയ് ഘോഷുമായുള്ള ചിത്രത്തെക്കുറിച്ച് പറയുകയാണ് ഷാറൂഖ്ഖാൻ.77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലിലാണ് ഇക്കാര്യം പറഞ്ഞത്. കിങ് ആണ് തന്റെ പുതിയ ചിത്രമെന്നും ചില പ്രത്യേകം ടൈപ്പ് സിനിമകൾ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും ഷാറൂഖ് ഖാൻ പറഞ്ഞു.

' ചില പ്രത്യേകതരം സിനിമകൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അത് പ്രായകേന്ദ്രീകൃതമായിരിക്കാം. അങ്ങനെയുള്ളത് പരീക്ഷിച്ച് നോക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ ആറ്- ഏഴ് വർഷമായി ഇതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഒരു ദിവസം സുജോയ് ഘോഷിനോട് ഞാൻ ഇക്കാര്യം സൂചിപ്പിച്ചു. അദ്ദേഹം പറഞ്ഞു, 'സർ, എന്റെ കൈയിൽ ഒരു വിഷയമുണ്ട് എന്ന്' ഷാറൂഖ് സുജയ് ഘോഷിന്റെ ചിത്രം ചെയ്യുന്നതായി പറഞ്ഞു.

കിങ്ങിൽ ആക്ഷൻ രംഗങ്ങളുണ്ട്. അതിന് വേണ്ടി ശരീരഭാരം കുറക്കണം.ഞാനിപ്പോൾ അതിനുള്ള തയാറെടുപ്പിലാണ്. ആക്ഷൻ രംഗങ്ങൾ മറ്റാരുടെയും സഹായമില്ലാതെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. എങ്കിൽ മാത്രമേ കഥാപാത്രത്തിന് പൂർണ്ണത ലഭിക്കുകയുള്ളൂവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആ ചിത്രത്തിന് വേണ്ടി ഞാൻ ശരീരഭാരം കുറച്ചു കൊണ്ടിരിക്കുകയാണ്'- ഷാറൂഖ് കൂട്ടിച്ചേർത്തു.

അതേസമയം കിങ്ങിൽ ഷാറൂഖ് ഖാനോടൊപ്പം മകൾ സുഹാന ഖാനും അഭിനയിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അഭിഷേക് ബച്ചനാണ് ചിത്രത്തിലെ വില്ലനെന്നും വാർത്തകളുണ്ട്. ഇതുസംന്ധമായ സൂചന നടൻ അമിതാഭ് ബച്ചൻ നൽകിയിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Rukh Khan CONFIRMS his next film King with Sujoy Ghosh: “For 6-7 years I have been thinking about it”
Next Story