Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആക്ഷൻ ത്രില്ലർ ചിത്രവുമായി ഷാറൂഖ് ഖാനും മകൾ സുഹാനയും!

text_fields
bookmark_border
Shah Rukh Khan and Suhana Khan’s upcoming action thriller
cancel

ക്ഷൻ ത്രില്ലർ ചിത്രവുമായി ഷാറൂഖ് ഖാനും മകൾ സുഹാനയും. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം ഷാറൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസും സംവിധായകൻ സിദ്ധാർഥ് ആനന്ദിന്റെ മാര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേർന്നാണ് നിർമിക്കുന്നത്. അടുത്ത വർഷം സിനിമ തിയറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

ചിത്രത്തിൽ എക്‌സറ്റന്‍ഡഡ് കാമിയോ ആയിട്ടായിരിക്കും ഷാറൂഖ് എത്തുകയെന്ന് ബോളിവുഡ് മാധ്യമമായ പിങ്ക് വില്ല റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ സിനിമയുടെ പേരോ മറ്റു വിവരങ്ങളോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

കഹാനി, ബദ്‌ല എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് സുജോയ് ഘോഷ്. ഇത് രണ്ടാം തവണയാണ് എസ്.ആർ.കെയും സംവിധായകനും ഒന്നിക്കുന്നത്. 2019 ൽ അമിതാഭ് ബച്ചൻ തപ്സി പന്നു എന്നിവർ പ്രധാന വേഷത്തിലെത്തിയ ബദ് ലയുടെ നിർമാണ പങ്കാളിയായിരുന്നു ഷാറൂഖ് ഖാൻ.

സോയ അക്തർ ചിത്രമായ ആർച്ചീസിലൂടെയാണ് സുഹാനയുടെ ബോളിവുഡ് പ്രവേശനം. നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രീദേവി- ബോണി കപൂർ എന്നിവരുടെ മകൾ ഖുഷി കപൂർ, അമിതാഭ് ബച്ചന്റെ ചെറുമകൻ ആഗസ്ത്യ നന്ദ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജവാൻ, ഡുങ്കി എന്നിവയാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ഷാറൂഖ് ഖാൻ ചിത്രങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Rukh Khan and Suhana Khan’s upcoming action thriller
Next Story