അച്ഛൻ നായകനാകുന്ന ചിത്രത്തിൽ മകളും! ഷാറൂഖും സുഹാനയും ഒന്നിക്കുന്നു
text_fieldsഷാറൂഖ് ഖാന്റെ പാതപിന്തുടർന്ന് മകൾ സുഹാനയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. സോയ അക്തർ സംവിധാനം ചെയ്യുന്ന ആർച്ചീസ് എന്ന ചിത്രത്തിലൂടെയാണ് താരപുത്രിയുടെ ചുവടുവെപ്പ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഇപ്പോഴിതാ മകളോടൊപ്പം ബിഗ് സ്ക്രീനിൽ എത്താൻ തയാറെടുക്കുകയാണ് ഷാറൂഖ് ഖാൻ. പത്താന്റെ സംവിധായകൻ സിദ്ധാർഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്ക് വില്ലയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഷാറൂഖിന്റെയും ഭാര്യ ഗൗരിയുടെയും ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസാണ് ചിത്രം നിർമിക്കുന്നത്. എന്നാൽ സിനിമയുടെ പേരൊ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. സിനിമയുടെ ജോലികൾ ആരംഭിച്ചിട്ടുണ്ടെന്നും വളരെ വേഗം തന്നെ ചിത്രം തിയറ്ററുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് എസ്. ആർ.കെയും ടീം.
ഇടവേളക്ക് ശേഷം ഷാറൂഖ് ഖാൻ അഭിനയത്തിൽ സജീവമായിട്ടുണ്ട്. ജവാനാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ചിത്രം. രാം രാജ്കുമാര്‍ ഹിറാനിയുടെ സംവിധാനം ഡുങ്കിയാണ് മറ്റൊരു ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

