അംബാനിയുടെ പാർട്ടിയിൽ ഷാരൂഖും രാംചരണും; പഴയ വിവാദത്തിന് ശേഷം താരങ്ങൾ വീണ്ടും ഒരേ വേദിയിൽ
text_fieldsജാംനഗർ: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ ജന്മദിനാഘോഷത്തിനായി പ്രമുഖ താരങ്ങൾ ജാംനഗറിലേക്ക് ഒഴുകുന്നു. ഏപ്രിൽ 10ന് നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനും തെലുങ്ക് സൂപ്പർ താരം രാംചരണും എത്തിയതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രധാന ചർച്ചാവിഷയം. കഴിഞ്ഞ വർഷം ഇരുവരും തമ്മിലുണ്ടായ വിവാദത്തിന് ശേഷം വീണ്ടും ഒരേ വേദിയിൽ ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ഒത്തുചേരലിനുണ്ട്.
2024ൽ നടന്ന ആനന്ത് അംബാനിയുടെ പ്രീ-വെഡ്ഡിങ് ആഘോഷങ്ങൾക്കിടെയാണ് വിവാദമായ സംഭവം നടന്നത്. സ്റ്റേജിലേക്ക് രാംചരണിനെ വിളിക്കുന്നതിനിടെ ഷാരൂഖ് ഖാൻ നടത്തിയ ചില തമാശകൾ ദക്ഷിണേന്ത്യൻ ഭാഷകളെ അധിക്ഷേപിക്കുന്നതാണെന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇന്റർനെറ്റിൽ വലിയ ചേരിതിരിവിനും വാദപ്രതിവാദങ്ങൾക്കും ഇത് കാരണമായെങ്കിലും രണ്ട് താരങ്ങളും പിന്നീട് പരസ്യമായി പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ, ഇരുവരും ജാംനഗറിൽ എങ്ങനെ ഇടപെടും എന്നതറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
സിനിമയുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിലാണ് ഇരുവരും ആഘോഷത്തിനെത്തിയിരിക്കുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിങ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ഷാരൂഖ് ഖാൻ ഇപ്പോൾ. 2026 ഡിസംബറിലാകും ഈ ചിത്രം തിയേറ്ററുകളിലെത്തുക. അതേസമയം, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പെദ്ദി' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കുകളിലാണ് രാംചരൺ.പ്രമുഖ രാഷ്ട്രീയ-സാംസ്കാരിക നേതാക്കളും കായിക താരങ്ങളും പങ്കെടുക്കുന്ന അനന്ത് അംബാനിയുടെ ജന്മദിനാഘോഷങ്ങൾ വരും ദിവസങ്ങളിലും വാർത്തകളിൽ നിറഞ്ഞുനിൽക്കുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

