Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വധഭീഷണി: സെറ്റുകളിൽ സൽമാൻ ഖാന് കനത്ത സുരക്ഷ; യാത്രക്കും നിയന്ത്രണം

text_fields
bookmark_border
salman khan
cancel

ന്യൂഡൽഹി: ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്റെയും ലോറൻസ് ബിഷ്‌ണോയിയുടെ വധഭീഷണികളുടെയും പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചു. നിലവിൽ സൽമാൻ ഖാൻ അവതരിപ്പിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെയും സിങ്കം എഗെയ്ൻ, സിക്കന്ദർ എന്നീ സിനിമകളുടെയും ഷൂട്ടിങ്ങുകളാണ് നടക്കുന്നത്. സൽമാൻ ഖാന് യാത്ര ചെയ്യുന്നതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ജീവന് ഭീഷണി ഉണ്ടെങ്കിലും ചിത്രീകരണം തുടരുമെന്ന് ചിത്രത്തിന്റെ നിർമാതാക്കളെ സൽമാൻ ഖാൻ അറിയിച്ചിരുന്നു. നടന്റെ സുരക്ഷ കണക്കിലെടുത്ത് ബിഗ് ബോസിന്റേയും എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെയും സെറ്റുകൾ അടുത്തടുത്താണ് നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ച സിങ്കം എഗെയ്ന്റെ ആക്ഷൻ രംഗങ്ങൾക്കായുള്ള സെറ്റും മറ്റു രണ്ട് സെറ്റുകളുടെ അടുത്ത് തന്നെയാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് ചിത്രത്തിന്റെ നിർമാതാവ് രോഹിത് ഷെട്ടി പറഞ്ഞു.

സൽമാൻ ഖാന് നൽകിയിട്ടുള്ള വൈ പ്ലസ് സുരക്ഷയ്ക്ക് പുറമെ 50 സ്വകാര്യ സുരക്ഷാ ഗാർഡുകൾ കൂടി ഉണ്ടെന്നും എല്ലാ വാതിലുകളിലും സുരക്ഷാ ഗാർഡുകളെ വിന്യസിച്ചിട്ടുണ്ടെന്നും സിങ്കം എഗെയ്ന്റെ അണിയറ പ്രവർത്തകർ പറഞ്ഞു. സിക്കന്ദറിന്റെ സെറ്റിലും സമാന രീതിയിലായിരിക്കും ഷൂട്ടിങ് നടക്കുകയെന്ന് നിർമാതാവ് സാജിദ് നദിയാവാലയും പറഞ്ഞു. സിക്കന്ദറിന്റെയും സിങ്കം എഗെയ്ന്റെയും സെറ്റുകളിൽ നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Security has been tightened on Salman Khan's sets
Next Story