'എന്നെ വെച്ച് ഹിറ്റുണ്ടാക്കാൻ പറ്റിയില്ലെങ്കിൽ നിങ്ങളുടെ കുഴപ്പമാണ്, നാടോടിക്കാറ്റ് പോലൊരു ചിത്രം വേണം'; മമ്മൂട്ടി വാശിപിടിച്ചെടുത്തെ സിനിമയെ കുറിച്ച് സത്യൻ അന്തിക്കാട്
text_fieldsമലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകൻമാരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. കുടുംബ പ്രക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായ സത്യൻ അന്തിക്കാട് മോഹൻലാലിനെ നായകനാക്കി ഒരുപാട് ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. ഒരുപാട് ക്ലാസിക്ക് ഹിറ്റുകളുടെ സംവിധായകനായ അന്തിക്കാട് മമ്മൂട്ടിക്ക് വേണ്ടി ഒരുക്കിയ അർത്ഥം എന്ന ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ്.
മമ്മൂട്ടി വാശി പിടിച്ചപ്പോൾ എടുത്ത ചിത്രമാണ് അർത്ഥമെന്ന് പറയുകയാണ് അന്തിക്കാട്. മോഹൻലാലിന്‍റെ നാടോടിക്കറ്റും വരവേല്പുമൊക്കെ പോലെ ഒരു സിനിമ തനിക്ക് വേണമെന്ന് മമ്മൂട്ടി പറഞ്ഞപ്പോഴാണ് ആ സിനിമ ഉണ്ടായത്. തന്നെ വെച്ച് നിങ്ങൾക്കൊരു ഹിറ്റ് സിനിമയില്ലെന്ന് മമ്മൂട്ടി പറഞ്ഞപ്പോഴാണ് ആ സിനിമയെ കുറിച്ച് ആലോചിച്ചതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
'മമ്മുട്ടി വാശി പിടിപ്പിച്ചത് കൊണ്ട് ഉണ്ടായ സിനിമയാണ് 'അർത്ഥം'. ശ്രീധരന്റെ ഒന്നാം തിരുമുറിവിലും ഗാന്ധിനഗറിലും ഒക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു ദിവസം മമ്മൂട്ടി പറഞ്ഞു. നിങ്ങളുടെ നാടോടിക്കാറ്റ് പോലെ വരവേൽപ്പ് പോലെ ഒരു സിനിമ വേണം, എനിക്ക് ധാരാളം ഹിറ്റുണ്ട്. പക്ഷേ എന്നെ വച്ച് നിങ്ങൾക്കൊരു ഹിറ്റ് ഉണ്ടാക്കാൻ പറ്റുന്നില്ലെങ്കിൽ കുഴപ്പം നിങ്ങൾക്കാണ്. അത് എന്നെ സ്‌പർശിച്ചു. ഒരു വെല്ലുവിളിയായി. ആ ആഗ്രഹത്തിലുണ്ടാക്കിയ സിനിമയാണ് അർത്ഥം. തിരക്കഥ വേണു നാഗവള്ളിയുടെതാണ്. രണ്ടു കാര്യമാണ് ഞാൻ പറഞ്ഞത്,
സിനിമ ഓടണം പക്ഷേ നിലവാരം പോകാനും പാടില്ല. അങ്ങനെയാണ് ബെൻ നരേന്ദ്രൻ എന്ന സ്‌റ്റൈലിഷ് കഥാപാത്രം ഉണ്ടാകുന്നത്. വടക്കു നോക്കിയന്ത്രത്തിലേക്ക് പോയെങ്കിലും ഇടയ്ക്ക് ശ്രീനി വരും കുട്ടിച്ചേർക്കലുകൾ നടത്തും.
മമ്മൂട്ടിയുടെ ശബ്ദ്‌ദം, ഹെയർസ്റ്റൈൽ, വേഷം ഇതെല്ലാം കൊതിപ്പിക്കുന്ന രീതിയിൽ ഉണ്ടാക്കിയതാണ്. ആളുകൾക്ക് മമ്മൂട്ടിയെ ഇഷ്‌ടപ്പെടണം എന്നു തന്നെ കരുതിക്കൊണ്ട്. അങ്ങനെ ഒറ്റ സിനിമയേ ചെയ്‌തുള്ളൂ. അത് അർത്ഥമാണ്,' സത്യൻ അന്തിക്കാട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

