Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാറ തെണ്ടുൽക്കറുടെ ബോളിവുഡ് അരങ്ങേറ്റം ഉടൻ

text_fields
bookmark_border
സാറ തെണ്ടുൽക്കറുടെ ബോളിവുഡ് അരങ്ങേറ്റം ഉടൻ
cancel
Listen to this Article

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറ തെണ്ടുൽക്കറുടെ ബോളിവുഡിൽ അരങ്ങേറ്റം ഉടനുണ്ടാകുമെന്ന് റിപ്പോർട്ട്. ബോളിവുഡ് ലൈഫ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അഭിനയത്തിൽ വളരെ താൽപര്യമാണ് സാറയ്ക്കുള്ളതെന്നും സാറയുടെ ബോളിവുഡ് അരങ്ങേറ്റം ഉടനുണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ബോളിവുഡ് ലൈഫ് പറയുന്നു.

അർജുൻ തെണ്ടുൽക്കർ പിതാവിന്‍റെ വഴി തെരഞ്ഞെടുത്ത് ക്രിക്കറ്റിൽ അരങ്ങേറിയപ്പോൾ പീഡിയാട്രീഷ്യയായ അമ്മ അഞ്ജലിയുടെ പാത പിന്തുടർന്ന് സാറ മെഡിസിൻ പഠനം തെരഞ്ഞെടുത്തിരുന്നു. ലണ്ടനിലെ മെഡിസിൻ പഠനത്തിന് ശേഷം സാറ മോഡലിങ് ലോകത്തേക്ക് ചുവടുവെച്ചു. തുടർന്ന്, അന്താരാഷ്ട്ര ബ്രാൻഡുകളുടെ മോഡലായി തിളങ്ങി.

ഏറെ ആരാധകരുള്ള താരപുത്രിയാണ് സാറ. 1.8 മില്യൺ ആളുകളാണ് 24കാരിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sachin Tendulkar's daughter Sara to make her Bollywood debut soon says report
Next Story