Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എന്‍റെ പിതാവും കരീനയും’, ബോളിവുഡിൽ ഇഷ്ട ദമ്പതികളാരെന്ന ചോദ്യത്തിന് സാറ അലി ഖാന്‍റെ മറുപടി വൈറൽ

text_fields
bookmark_border
‘എന്‍റെ പിതാവും കരീനയും’, ബോളിവുഡിൽ ഇഷ്ട ദമ്പതികളാരെന്ന ചോദ്യത്തിന് സാറ അലി ഖാന്‍റെ മറുപടി വൈറൽ
cancel

നടി സാറ അലി ഖാന്‍റെ പുതിയ ചിത്രമാണ് മെട്രോ ഇൻ ഡിനോ. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന 'മെട്രോ ഇൻ ഡിനോ'യുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറക്കി. ആദിത്യ റോയ് കപൂർ, നീന ഗുപ്ത, സാറ അലി ഖാൻ, അനുപം ഖേർ, പങ്കജ് ത്രിപാഠി, അലി ഫസൽ, ഫാത്തിമ സന ​​ഷെയ്ഖ്, കൊങ്കണ സെൻശർമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽ, ബോളിവുഡിൽ ഇഷ്ട ദമ്പതികളാരെന്ന ചോദ്യത്തിന്, ‘എന്റെ പിതാവും കരീനയും’ എന്നതായിരുന്നു സാറ അലി ഖാന്‍റെ മറുപടി. ചോദ്യം ചോദിച്ചപ്പോൾ ആദ്യം, സാറ ഉത്തരം നൽകാൻ മടിച്ചു. ചോദ്യം ആവർത്തിച്ചപ്പോഴാണ് താരം മറുപടി പറഞ്ഞത്. അവരിൽ ഏതൊക്കെ ഗുണങ്ങളാണ് നിങ്ങൾക്ക് ഇഷ്ടമെന്ന് ചോദിച്ചപ്പോൾ, നടി ചിരിച്ചുകൊണ്ട് ചോദ്യം അവഗണിക്കുന്നത് വിഡിയോയിൽ കാണാം.

ചിത്രത്തിൽ ആദിത്യ റോയ് കപൂറിനൊപ്പം അഭിനയിക്കുന്ന സാറയുടെ ലുക്ക് ശ്രദ്ധ നേടിയിരുന്നു. ജൂലൈ നാലിനാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. ലൈഫ് ഇൻ മെട്രോയുടെ തുടർച്ചയാണ് മെട്രോ ഇൻ ഡിനോ. ആദ്യ ഭാഗം ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ പുതിയ ചിത്രത്തെ വൻ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sara Ali Khan Reveals Her Favourite Married Bollywood Couple Is Saif Ali Khan & Kareena Kapoor Khan
Next Story