'പണമിടപാടുകാർ എപ്പോഴും വീട്ടിൽ വരുമായിരുന്നു, ഞാൻ ഭയന്നുപോയി'- സഞ്ജയ് ലീല ബൻസാലി
text_fieldsസഞ്ജയ് ലീല ബൻസാലി
തന്‍റെ കുട്ടിക്കാലവും പിതാവിന്‍റെ ഓർമകളും പങ്കുവെക്കുകയാണ് ബോളിവുഡ് ഹിറ്റ് മേക്കറായ സഞ്ജയ് ലീല ബൻസാലി. 'എന്‍റെ വ്യക്തിജീവിതം ഒരിക്കലും സുഗമമായ അനുഭവമായിരുന്നില്ല. പിതാവിന്റെ അവഗണന ആഴമേറിയതായിരുന്നു. കുട്ടികൾ ഏത് ക്ലാസിലാണ് പഠിക്കുന്നതെന്ന് പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. സാമ്പത്തിക തിരിച്ചടികൾ അദ്ദേഹത്തെ മദ്യപാനത്തിലേക്ക് എത്തിച്ചു. അമ്മക്ക് വസ്ത്രങ്ങൾ തുന്നേണ്ടി വന്നിട്ടുണ്ട്'.
ഞാൻ ജനിച്ചതുമുതൽ അച്ഛൻ മദ്യപിക്കുമായിരുന്നു. അത് പല അക്രമത്തിലേക്കും നയിച്ചു. അദ്ദേഹം ഒരിക്കലും ഞങ്ങളെ അടിച്ചിട്ടില്ല. പക്ഷേ കുട്ടികളായിരിക്കുമ്പോൾ അദ്ദേഹത്തെ ഒരു അക്രമാസക്തനായ മനുഷ്യനായിട്ടായിരുന്നു ഞങ്ങൾ കണ്ടിരുന്നത്. സത്യത്തിൽ അദ്ദേഹം തകർന്ന മനുഷ്യനായിരുന്നു. പുലർച്ചെയൊക്കെ മദ്യപിച്ച് അദ്ദേഹം തന്‍റെ നായയോട് സംസാരിക്കുമായിരുന്നു.
'ഞങ്ങളുടെ അച്ഛൻ-മകൻ ബന്ധം ഭയവും വൈകാരിക അകലവും നിറഞ്ഞതായിരുന്നു. പിതാവിനെ എപ്പോഴും ഭയത്തോടെയാണ് കണ്ടിരുന്നത്'. ബൻസാലി പറയുന്നു. വീട്ടിൽ എപ്പോഴും പണമിടപാടുകാർ ഉണ്ടായിരുന്നു. വിവാഹം പോലുള്ള ഒത്തുചേരലുകളിലും ഞങ്ങൾ പങ്കെടുത്തിരുന്നില്ല. അച്ഛൻ ഒരിക്കലും തന്നെ സ്വീകരിച്ചില്ലെന്ന് ബൻസാലി പറയുന്നു.
അവസാന നിമിഷങ്ങളിൽ പോലും ഞങ്ങളുടെ ബന്ധം വഷളായി തുടർന്നു. അവസാന നാളുകളിൽ ആരെയാണ് കൂടുതൽ സ്നേഹിക്കുന്നതെന്ന് അച്ഛനോട് ചോദിച്ചപ്പോൾ അച്ഛൻ എന്‍റെ പേര് പറഞ്ഞില്ല. എന്‍റെ അനുഭവങ്ങളുടെ ആഴമാണ് എന്‍റെ സിനിമയിലും പ്രതിഫലിക്കുന്നത്. ബൻസാലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

