Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശുഐബ് മാലിക്കിന്‍റെ വിവാഹേതര ബന്ധങ്ങളിൽ സാനിയ മനംമടുത്തിരുന്നുവെന്ന് മാലിക്കിന്‍റെ സഹോദരി

text_fields
bookmark_border
sania mirza shoib malik
cancel

ഇസ്ലാമാബാദ്: മുൻ ഭർത്താവും പാക് ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്കിന്‍റെ വിവാഹേതര ബന്ധങ്ങൾ കാരണം സാനിയ മിർസ പൊറുതിമുട്ടിയിരുന്നുവെന്ന് മാലിക്കിന്‍റെ സഹോദരിയുടെ വെളിപ്പെടുത്തൽ. നടി സന ജാവേദുമായുള്ള ബന്ധത്തിൽ മാലിക്കിന്‍റെ കുടുംബത്തിന് തന്നെ അതൃപ്തിയുണ്ടെന്നും ഇവരുടെ വിവാഹത്തിൽ കുടുംബാംഗങ്ങളാരും പങ്കെടുത്തില്ലെന്നും ദ പാകിസ്ഥാൻ ഡെയ്‍ലി റിപ്പോർട്ട് ചെയ്യുന്നു.

സാനിയയും ശുഐബ് മാലിക്കും മാസങ്ങൾക്ക് മുമ്പേ വിവാഹമോചിതരായിരുന്നുവെന്ന് സാനിയയുടെ കുടുംബം പ്രതികരിച്ചു. പൊതുസമൂഹത്തില്‍ നിന്നും സാനിയ എപ്പോഴും തന്റെ വ്യക്തിജീവിതം മാറ്റിനിര്‍ത്തിയിരുന്നു. എന്നാലിന്ന് ശുഐബും അവളും കുറച്ചു മാസങ്ങള്‍ക്കുമുന്‍പ് വേര്‍പിരിഞ്ഞതാണെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമുണ്ടായിരിക്കുകയാണ്. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സ്വകാര്യതയെ ബഹുമാനിക്കണമെന്നും അഭ്യർഥിക്കുകയാണെന്ന് സാനിയയുടെ കുടുംബം പ്രസ്താവനയിൽ പറഞ്ഞു.

പാക് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ കൂടിയായ ശുഐബ് മാലിക് ശനിയാഴ്ചയാണ് വീണ്ടും വിവാഹിതനായത്. പാക് നടി സന ജാവേദിനെയാണ് താരം വിവാഹം ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ ശുഐബ് മാലിക് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ശുഐബ് മാലിക്കുമായുള്ള വിവാഹമോചനത്തെ കുറിച്ച് അഭ്യൂഹങ്ങൾക്ക് ഇടവരുത്തിക്കൊണ്ട് ദിവസങ്ങൾക്ക് മുമ്പ് സാനിയ മിർസ ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ടിരുന്നു. 'വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക' എന്ന് തുടങ്ങുന്ന ഉദ്ധരണിയാണ് സാനിയ പോസ്റ്റ് ചെയ്തത്. 'ജീവിതം ഒരിക്കലും എളുപ്പമാകില്ല, അതെപ്പോഴും കഠിനമായിരിക്കും. എന്നാൽ, നമുക്ക് ഏത് വേണമെന്ന് തിരഞ്ഞെടുക്കാം. വിവേകത്തോടെ തിരഞ്ഞെടുക്കൂ' -ഇങ്ങനെയാണ് സാനിയയുടെ സ്റ്റോറി അവസാനിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sania Mirza Was Tired Of Shoaib Malik's Extra-Marital Affairs Claims Ex-Pakistan Captain's Sister
Next Story