'നമ്മുടെ ജീവിതത്തിൽ എപ്പോഴും ഒരു ജെറി ഉണ്ടാകും'; ടോം ആൻഡ് ജെറി റഫറൻസുമായി സംഗീത് പ്രതാപ്
text_fieldsഹൃദയപൂർവ്വം കണ്ടിറങ്ങിയവരുടെയെല്ലാം ശ്രദ്ധ കവർന്ന ജോഡികളാണ് മോഹൻലാൽ- സംഗീത് പ്രതാപ് കൂട്ടുക്കെട്ട്. ഇരുവരുടെയും കെമിസ്ട്രിക്ക് ഇതിനോടകം തന്നെ വലിയ ആരാധക നിരയുണ്ട്. ജെറി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സംഗീത് അവതരിപ്പിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പമുള്ള ഹൃദയപൂർവ്വം ഷൂട്ടിങ് അനുഭവങ്ങൾ ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഒന്നാണെന്ന് പല അഭിമുഖങ്ങളിലും സംഗീത് തുറന്നുപറഞ്ഞിരുന്നു.
ഇപ്പോഴിതാ, ഹൃദയപൂർവ്വം കഥാപാത്രത്തിന്റെ റഫറൻസ് വെച്ച് ഒരു ആർട്ടിസ്റ്റ് ചെയ്ത ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംഗീത്. നമ്മുടെ ജീവിതത്തിൽ എപ്പോഴും ഒരു ജെറി ഉണ്ടാകും എന്ന അടിക്കുറിപ്പോടെയാണ് സംഗീത് ചിത്രം പങ്കുവെച്ചത്. അജന്യ എന്ന ആർട്ടിസ്റ്റാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. ആരാധകർ ചിത്രം ഏറ്റെടുത്തിട്ടുണ്ട്. കമന്‍റുകളും ടോം ആൻഡ് ജെറി മീമുകളുമായി സംഗീതിന്‍റെ കമന്‍റ് ബോക്സും സജീവമാണ്.
ലാലേട്ടനെ കാണണം എന്ന് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് ചെറിയ സീനായിട്ടുപോലും തുടരും സിനിമയിൽ അഭിനയിച്ചത്. ആസിഫ് അലി പോലും ഒരിക്കല്‍ എടാ എനിക്ക് നിന്നോട് അസൂയ തോന്നുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ലാലേട്ടന്റെ കൂടെ ഒരു സീനെങ്കിലും പങ്കിടുക എന്നത് ഒരുപാട് നടന്മാരുടെ ആഗ്രഹമാണ്. അപ്പോഴാണ് ലാലേട്ടന്റെ കൂടെ ഒപ്പത്തിന് ഒപ്പം നിന്ന് ചിലപ്പോള്‍ ശകാരിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഒരു മുഴുനീള കഥാപാത്രം ചെയ്യാനുള്ള അവസരം ലഭിച്ചത്.
ഷൂട്ടിങ്ങിനിടെ പനി പിടിച്ച് വിറച്ചു കിടന്നപ്പോള്‍ ലാലേട്ടന്റെ മുറിയില്‍ കൊണ്ടുപോയാണ് ഡോക്ടറും നഴ്‌സും ഇഞ്ചക്ഷനും മരുന്നും തന്നത്. അവിടെ വന്ന് എന്റെ തലയില്‍ തഴുകിക്കൊണ്ട് ഡോക്ടറോട് ഇവന്റെ അസുഖം എങ്ങനെയുണ്ടെന്ന് ലാലേട്ടന്‍ അന്വേഷിക്കുന്ന രംഗം മനസില്‍ മായാതെ കിടക്കുന്നു. കുറച്ചുനേരം ലാലേട്ടന്‍ എന്റെ മുടിയില്‍ തഴുകിയപ്പോള്‍ കണ്ണുനിറഞ്ഞുപോയി. കുട്ടിക്കാലത്തെ പനി ദിവസങ്ങളേയും അച്ഛന്റേയും അമ്മയും പരിചരണത്തേയും ഓര്‍ത്തു. അച്ഛനും അമ്മയും കഴിഞ്ഞാല്‍ ആ സ്ഥാനത്ത് ഇന്ന് ലാലേട്ടനാണെന്നോര്‍ക്കുമ്പോള്‍ ചെറുതായൊന്നുമല്ല ഹൃദയം കുളിരുന്നത്. മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണെന്ന് ആരാധകരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

