Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനിമലിന്റെ ടീസർ ഷാറൂഖ് ഖാന് ഇഷ്ടമായി; തന്റെ ആഗ്രഹം വെളിപ്പെടുത്തി സന്ദീപ് റെഡ്ഡി വങ്ക

text_fields
bookmark_border
Sandeep Reddy Vanga says Shah Rukh Khan liked Animal teaser: ‘I definitely want to work with him’
cancel

അർജുൻ റെഡ്ഡി, കബീർ സിങ് എന്നീ ചിത്രങ്ങൾക്ക് സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. പോയവർഷം ഡിസംബർ ഒന്നിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സംവിധായകന്റെ മറ്റു രണ്ട് ചിത്രങ്ങൾ പോലെ അനിമലിനെതിരെയും വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ചിത്രത്തിന്റെ സ്ത്രീ വിരുദ്ധതയും അക്രമവും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു വിമർശനം ഉന്നയിച്ചത്. എന്നാൽ വിവാദങ്ങളും വിമർശനങ്ങളൊന്നും ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷനെ ബാധിച്ചിട്ടില്ല.

ഇപ്പോഴിതാ താരങ്ങൾ പോലും വിമർശിച്ച അനിമലിന്റെ ടീസർ കണ്ടതിന് ശേഷമുള്ള നടൻ ഷാറൂഖ് ഖാന്റെ പ്രതികരണത്തെക്കുറിച്ച് സംവിധായകൻ വെളിപ്പെടുത്തുകയാണ്. കിങ് ഖാനൊപ്പമുള്ള ചിത്രത്തെക്കുറിച്ചുള്ള ആഗ്രഹം പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. എസ്. ആർ.കെക്ക് സിനിമയുടെ ടീസർ ഇഷ്ടപ്പെട്ടുവെന്നാണ് വങ്ക പറയുന്നത്.

' അനിമലിന്റെ ടീസർ ഷാറൂഖ് ഖാൻ കണ്ടു. അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. ഷാറൂഖിനൊപ്പം ഒരു ചിത്രം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇതിനെക്കുറിച്ച് അദ്ദേഹത്തിനോട് സംസാരിച്ചിട്ടില്ല. കൂടാതെ ഹിന്ദിയിൽ രൺവീർ സിങ്ങിനൊപ്പം സിനിമ ചെയ്യാനും ആഗ്രഹമുണ്ട്' -വങ്ക പറഞ്ഞു.

രൺബീർ കപൂർ, രശ്മിക, അനിൽ കപൂർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കാഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏകദേശം 917 കോടിയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്. അനിമൽ ഒ.ടി.ടിയിലും സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. വിമർശനങ്ങളും വിവാദങ്ങളുമൊന്നും കാഴ്ചക്കാരെ ബാധിച്ചിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sandeep Reddy Vanga says Shah Rukh Khan liked Animal teaser: ‘I definitely want to work with him’
Next Story